പാലപ്പുഴയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

പാലപ്പുഴയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു പടം: irt kattana thengu കാട്ടാന നശിപ്പിച്ച തെങ്ങ്ഇരിട്ടി: പാലപ്പുഴ പുലിമുണ്ടയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. 12 ഓളം തെങ്ങുകളും നൂറിലധികം വാഴകളുമാണ്​ നശിപ്പിച്ചത്​. പുലിമുണ്ടയിലെ ശ്രീധര​ൻെറ കൃഷിയിടത്തിലാണ് കാട്ടാനകൾ കൃഷി നശിപ്പിച്ചത്. തുടച്ചയായി എട്ടാം തവണയാണ് ഇത്തരത്തിൽ കൃഷി നശിപ്പിക്കുന്നത്. ഇതുവരെ നഷ്​ടപരിഹാരം ലഭിച്ചിട്ടില്ല. കാട്ടാനശല്യം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.