ശ്രദ്ധിക്കുക; ഇൗ കുഴികളിലമർന്ന് വാഹനങ്ങൾ താണേക്കാം...

ശ്രദ്ധിക്കുക; ഇൗ കുഴികളിലമർന്ന് വാഹനങ്ങൾ താണേക്കാം...ഫോട്ടോ: SKPM RoadCap: സംസ്ഥാന പാതയോരത്ത് കുറുമാത്തൂരിൽ കേബിൾ കുഴിയിൽ വീണ ലോറിആഴത്തിൽ കുഴിയെടുത്ത് കേബിളുകൾ സ്ഥാപിച്ച ശേഷം നാമമാത്രമായി മണ്ണിട്ട് മൂടുന്നത്​ അപകടഭീഷണിയാകുന്നുശ്രീകണ്ഠപുരം: തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാന പാതയോരത്തടക്കം കേബിൾ സ്ഥാപിച്ച് മൂടിയ കുഴികൾ അപകട ഭീഷണിയാകുന്നു. ആഴത്തിൽ കുഴിയെടുത്ത് കേബിളുകൾ സ്ഥാപിച്ച ശേഷം നാമമാത്രമായി മണ്ണിട്ട് മൂടിയതാണ് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നത്​. അശാസ്ത്രീയമായി മൂടിയ കേബിൾ കുഴികളിൽ മഴ പെയ്ത് വെള്ളം കെട്ടിനിന്ന് അമർന്നു പോകുന്ന സ്ഥിതിയുണ്ട്. കാൽനടക്കാരും വാഹനങ്ങളും ഇത്തരം കള്ളക്കുഴികളിൽ വീഴുന്നത് നിത്യസംഭവമാണ്. നിരവധി പേർക്ക് ഇത്തരത്തിൽ അപകടം സംഭവിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം കുറുമാത്തൂർ ഡെയറി സ്​റ്റോപ്പിനും പൊക്കുണ്ടിനുമിടയിൽ ചെങ്കൽ ലോറി കേബിൾ കുഴിയിലേക്കുവീണ് അപകടത്തിൽപെട്ടിരുന്നു. നിറയെ ചെങ്കല്ല് ഉണ്ടായിരുന്നതിനാൽ ലോറിയുടെ പിൻഭാഗത്തെ ടയർ പൂർണമായും കുഴിയിലമർന്ന് ചരിഞ്ഞെങ്കിലും തൊഴിലാളികളുടെ കൃത്യമായ ഇടപെടൽ കാരണം തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. ഏറെ പണിപ്പെട്ടാണ് ലോറിയുടെ പിൻഭാഗം കുഴിയിൽനിന്ന് പുറത്തേക്കെടുത്തത്.മിക്ക റോഡുകളുടെയും വശങ്ങളിൽ തോന്നിയപോലെ കുഴിയെടുക്കുന്നവർ അശാസ്ത്രീയമായാണ് അവ മൂടുന്നത്. ഇത് നേരത്തെ തന്നെ വ്യാപക ആക്ഷേപങ്ങൾക്കിടയാക്കിയിട്ടും കരാറുകാരും അധികൃതരും തികഞ്ഞ കെടുകാര്യസ്ഥത തുടരുകയാണ്. കൃത്യമായി കുഴികൾ മൂടിയശേഷം സൂചന ബോർഡുകളും സംരക്ഷണക്കല്ലും സ്ഥാപിച്ചാൽ അപകടമൊഴിവാക്കാൻ സാധിക്കും. കുഴികൾ കൃത്യമായി മൂടാത്തതിനാൽ കാൽനടക്കാരും വാഹന തൊഴിലാളികളുമാണ് ദുരിതമനുഭവിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.