കലക്​ടറേറ്റ്​ ധർണ

കലക്​ടറേറ്റ്​ ധർണപടം....SP 03 സന്ദീപ്​കണ്ണൂർ: കണ്ണൂർ ഫൂട്​പാത്ത്​ മർച്ചൻറ്​സ്​ അസോസിയേഷൻ (എ.ഐ.ടി.യു.സി) കലക്​ടറേറ്റിന് മുന്നിൽ നടത്തിയ ധർണ സി.പി.ഐ സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ സി.പി. മുരളി ഉദ്ഘാടനം ചെയ്​തു. നഗരസഭകളിൽ വഴിയോര കച്ചവട തൊഴിലാളി നിയമം നടപ്പാക്കുക, ലൈസൻസ് അനുവദിക്കുക, വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. എ.ഐ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ്​ എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സി.പി. സന്തോഷ് കുമാർ സംസാരിച്ചു. എസ്. രാജു സ്വാഗതം പറഞ്ഞു. എൻ. ജയരാമൻ, എൻ. സിഫത്ത്, പി.കെ. ഇസ്​മായിൽ, പ്രേംസിങ്​ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.