കൊട്ടിയൂർ -വയനാട് ചുരംപാത തകർന്നുതന്നെ: മൂന്നുവർഷമായിട്ടും നവീകരിക്കാൻ നടപടിയില്ല

കൊട്ടിയൂർ -വയനാട് ചുരംപാത തകർന്നുതന്നെ: മൂന്നുവർഷമായിട്ടും നവീകരിക്കാൻ നടപടിയില്ല Photo: kel Mulaveli പാൽചുരം റോഡിൽ പാർശ്വഭിത്തി തകർന്ന ഭാഗത്ത് നിർമിച്ച മുളവേലിമുളകൊണ്ടുള്ള സുരക്ഷാവേലി മാത്രമാണ് ഇപ്പോഴത്തെ സുരക്ഷകൊട്ടിയൂർ: പ്രളയത്തിൽ തകർന്ന്​ മൂന്നുവർഷമായിട്ടും അടിയന്തര അറ്റകുറ്റപ്പണിപോലും നടത്താതെ കൊട്ടിയൂർ -വയനാട് ചുരം പാത. 2018, 19 വർഷങ്ങളിലെ പ്രളയത്തിൽ ഉരുൾപൊട്ടലിലും പാറയിടിച്ചിലിലും തകർന്ന കൊട്ടിയൂർ -ബോയ്​സ് ടൗൺ -പാൽചുരം റോഡ് പുനർനിർമാണം ഇനിയും ആരംഭിച്ചിട്ടില്ല. ഈ റോഡി​ൻെറ പുനർനിർമാണത്തിനായി 10 കോടി രൂപയുടെ എസ്​റ്റിമേറ്റ് തയാറാക്കി സമർപ്പിക്കുകയും അടിയന്തരമായി പുനർനിർമിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും തുടർനടപടിയുണ്ടായില്ല.മലയോര ഹൈവേ, വിമാനത്താവള റോഡ് നിർമാണവുമായി ബന്ധപ്പെട്ടും​ ഈ റോഡ് വീതികൂട്ടി നവീകരിക്കാൻ ശിപാർശയുള്ളതാണ്. കണ്ണൂർ, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതോടൊപ്പം കേരള -കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാത കൂടിയാണിത്. പാർശ്വഭാഗങ്ങൾ ഇടിഞ്ഞുപോയ പ്രദേശങ്ങളിൽ മുളകൊണ്ടുള്ള സുരക്ഷാവേലി മാത്രമാണ് ഇപ്പോഴത്തെ സുരക്ഷ.ചരക്കുലോറികൾ കുടുങ്ങുന്നതും അപടത്തിൽപെടുന്നതും നിത്യസംഭവമാണ്. ചൊവാഴ്ച പുലർച്ചയും ചുരത്തിൽ ആശ്രമം ജങ്ഷനുസമീപം ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ഒരാഴ്ച മുമ്പ് കണ്ടെയ്നർ ലോറിയും ചുരത്തിൽ അപകടത്തിൽപെട്ടിരുന്നു. റോഡിനു വീതികുറവുള്ളതും നിർദേശങ്ങൾ പാലിക്കാതെ വാഹനങ്ങൾ ചുരമിറങ്ങിവരുന്നതുമാണ് വാഹനങ്ങൾ കുടുങ്ങുന്നതി​ൻെറ പ്രധാന കാരണങ്ങൾ. റോഡ് പുനർനിർമിക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്തും സണ്ണി ജോസഫ് എം.എൽ.എയുമടക്കം നിവേദനം നൽകുകയും വിവിധ മന്ത്രിമാരെ കാണുകയും ചെയ്​തെങ്കിലും നടപടി ഉണ്ടായില്ല. പേരാവൂർ സിവിൽ ഡിഫൻസ് സേനാംഗങ്ങളാണ് കഴിഞ്ഞ രണ്ടുവർഷവും ചുരത്തിൽ മുളകൊണ്ടുള്ള സുരക്ഷാവേലി നിർമിച്ചത്. പാത പുനർനിർമാണം വൈകുന്തോറും പാതയിലെ യാത്രക്കാരുടെ നെഞ്ചിടിപ്പേറുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.