കൂട്ടുംമുഖം–ചെമ്പേരി റോഡ്: മന്ത്രിക്ക് നിവേദനം നൽകി

കൂട്ടുംമുഖം–ചെമ്പേരി റോഡ്: മന്ത്രിക്ക് നിവേദനം നൽകി ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം -കൂട്ടുംമുഖം -ചുണ്ടക്കുന്ന്- ചെമ്പേരി റോഡ് കയറ്റംകുറച്ച്​ വീതികൂട്ടി മെക്കാഡം ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് സജീവ് ജോസഫ് എം.എൽ.എ മന്ത്രി മുഹമ്മദ് റിയാസിനു നിവേദനം നൽകി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.ഒ. ചന്ദ്രശേഖരനും കൂടെ ഉണ്ടായിരുന്നു. ചരിത്ര പ്രസിദ്ധമായ കാവുമ്പായിയിൽ കൂടി പോകുന്നതിനാൽ റോഡി​ൻെറ പേര് കൂട്ടുംമുഖം -കാവുമ്പായി -ചുണ്ടക്കുന്ന്- ചെമ്പേരി എന്നാക്കി പൈതൃക റോഡ്​ പദവി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. നിവേദനം സ്വീകരിച്ച മന്ത്രി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതായി എം.എൽ.എ അറിയിച്ചു.കാർഷിക സബ്സിഡി പുനഃസ്ഥാപിക്കണംശ്രീകണ്ഠപുരം: കൃഷിക്കാരുടെ നട്ടെല്ലൊടിക്കുന്ന തരത്തിലുള്ള റബറി​ൻെറയും ചിരട്ടപ്പാലി​ൻെറയും ഇറക്കുമതി തടയണമെന്നും കാർഷിക സബ്സിഡി പുനഃസ്ഥാപിക്കണമെന്നും കേരള കോൺഗ്രസ് എം വെമ്പുവ വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ്​ തുളസീധരൻ നായർ അധ്യക്ഷത വഹിച്ചു. ജോസ് മണ്ഡപം, ഷോയി എള്ളിൽ, മാത്യു പൂത്തിട്ടാപറമ്പിൽ, ജോസ് കുന്നേൽ, ജേക്കബ് കോച്ചേരികുടിയിൽ, വർഗീസ് ഓരത്തേൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.