പെരിങ്ങോം വില്ലേജിൽ ഭൂരഹിതർക്ക്​ മിച്ചഭൂമി

പെരിങ്ങോം വില്ലേജിൽ ഭൂരഹിതർക്ക്​ മിച്ചഭൂമി പയ്യന്നൂർ: പെരിങ്ങോം വില്ലേജിൽ ബ്ലോക്ക് നമ്പർ 39ൽ റീസർവേ 44/3ൽപെട്ട 125 ഏക്കർ മിച്ചഭൂമി പതിച്ചുനൽകുന്ന പ്രവൃത്തി പുരോഗമിക്കുന്നതായി റവന്യൂ മന്ത്രി. നിയമസഭയിൽ ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. പെരിങ്ങോം വില്ലേജിൽ ആറാട്ടുകടവ് പട്ടികവർഗ കോളനിയിലെ 11 കുടുംബങ്ങളിൽ രണ്ടു കുടുംബങ്ങൾക്ക് വെള്ളാട് വില്ലേജിൽ ചീക്കാട് എന്ന സ്ഥലത്ത് 0.4403 ഹെക്ടർ ഭൂമി വീതവും ഒരു കുടുംബത്തിന് ആറളം ഫാമിൽ ഒരേക്കറും ആദിവാസി പുനരധിവാസ പദ്ധതിയിൽ കൈവശാവകാശം നൽകിയതായും മന്ത്രി എം.എൽ.എയെ അറിയിച്ചു.ബാക്കിയുള്ളവരിൽ നാല് കുടുംബങ്ങൾക്ക് ഭൂസ്വത്തുക്കളില്ല. ഇവർക്ക് ഭൂരഹിത കേരളം പദ്ധതി പ്രകാരം 0.0121 ഹെക്ടർ ഭൂമി വീതം നൽകിയിട്ടുണ്ട്. ആറാട്ടുകടവ് പട്ടികവർഗ കോളനിയിലെ മേൽപറഞ്ഞ കുടുംബങ്ങൾക്ക് പതിച്ചുനൽകിയ ഭൂമി വാസയോഗ്യമല്ല എന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഈ 11 കുടുംബങ്ങളെയും ഒരേ സ്ഥലത്ത് താമസിപ്പിക്കുന്നതിനായുള്ള നടപടി സ്വീകരിച്ചുവരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.