കോവിഡ്​ ബോധവത്​കരണം

കോവിഡ്​ ബോധവത്​കരണംപെരിങ്ങത്തൂർ: കോവിഡിനെതിരെ ബോധവത്​കരണ നാടകങ്ങളുമായി പെരിങ്ങത്തൂർ ടീച്ചർ ട്രെയിനിങ്​ കേന്ദ്രത്തിലെ അധ്യാപക വിദ്യാർഥികൾ. അധ്യാപക പരിശീലനത്തിനിടയിലെ ക്യാമ്പിൽ സംഘടിപ്പിച്ച പാവനാടക, നിർമാണ ശിൽപശാലക്കൊടുവിലാണ് ബോധവത്​കരണ നാടകങ്ങൾ തയാറാക്കി അവതരിപ്പിച്ചത്. പരിശീലനത്തിൽ 50 വിദ്യാർഥികൾ പങ്കെടുത്തു. സി.സി.ആർ.ടി പരി​ശീലകനും പാവനാടക കലാകാരനുമായ ബിജോയ് പെരിങ്ങത്തൂർ പാവനിർമാണ പരിശീലനത്തിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ കെ.എം. രാജു അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.