പ്രതിഷേധ സംഗമം

പ്രതിഷേധ സംഗമം PYR Muslim Youth മുസ്​ലിം യൂത്ത് കോഓഡിനേഷൻ പയ്യന്നൂരിൽ നടത്തിയ പ്രതിഷേധ സംഗമം കെ.ടി. സഹദുല്ല ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: സച്ചാർ കമീഷൻ ശിപാർശ നടപ്പാക്കാൻ പ്രത്യേക ബോർഡ് രൂപവത്കരിക്കുക, പിന്നാക്ക -മുന്നാക്ക സ്കോളർഷിപ് ഏകീകരിക്കുക, സർക്കാർ സർവിസിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്​ലിം യൂത്ത് കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ഓഫിസിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി കെ.ടി. സഹദുല്ല ഉദ്ഘാടനം ചെയ്തു.കെ.എം. ശരീഫ് അധ്യക്ഷത വഹിച്ചു. പി.എം. ത്വയ്യിബ് (എസ്.വൈ.എസ്), പി.വി. ഹസ്സൻകുട്ടി (സോളിഡാരിറ്റി), കെ. അബ്​ദുൽ അസീസ്, എ.പി. അഷ്റഫ് (ഐ.എസ്.എം), ഇഖ്‌ബാൽ വെള്ളൂർ, ഖാത്തിം രാമന്തളി (വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ), വി.കെ.പി. ഇസ്മാഈൽ, ലത്തീഫ് കോച്ചൻ എന്നിവർ സംസാരിച്ചു. ഹാരിസ് കവ്വായി സ്വാഗതവും എസ്.വി. അജീൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.