ചിന്മയ വിദ്യാലയ സമരം മൂന്നുദിനം പിന്നിട്ടു

ചിന്മയ വിദ്യാലയ സമരം മൂന്നുദിനം പിന്നിട്ടുതളിപ്പറമ്പ്: തളിപ്പറമ്പ് ചിന്മയ വിദ്യാലയ മാനേജ്മൻെറി​ൻെറ അവഗണനക്കെതിരെ അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരം മൂന്ന് ദിവസം പിന്നിട്ടു. അധ്യാപകരുടെയും ജീവനക്കാരുടെയും വെട്ടിക്കുറച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കുക, ജോലിയിൽ നിന്ന് മാറ്റിനിർത്തിയ അധ്യാപികമാരെ തിരിച്ചെടുക്കുക,പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും നടത്തുന്ന മാനസിക പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കോവിഡ് കാലത്ത് 30 ശതമാനമായി ശമ്പളം വെട്ടിക്കുറക്കുകയും രക്ഷിതാക്കളിൽ നിന്ന്​ ഫീസ് ലഭിക്കുന്നില്ലെന്നുപറഞ്ഞ്​ ഇപ്പോൾ ശമ്പളം നൽകുന്നില്ലെന്നും അധ്യാപകർ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.