പ്രതീകാത്മക ആത്മഹത്യസമരം

പ്രതീകാത്മക ആത്മഹത്യസമരംപടം -സന്ദീപ്​കണ്ണൂര്‍: പലിശരഹിത വായ്​പ നല്‍കുക, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 100 പേരെയെങ്കിലും പങ്കെടുപ്പിച്ച് പൊതുപരിപാടികള്‍ നടത്താന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ലൈറ്റ് ആൻഡ്​ സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍ കലക്​ടറേറ്റിനു മുന്നില്‍ പ്രതീകാത്മക ആത്മഹത്യസമരം നടത്തി. ജില്ല പ്രസിഡൻറ്​ പി.കെ. മുഹമ്മദ് നസീര്‍ ഉദ്ഘാടനം ചെയ്​തു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. മനോജ് അധ്യക്ഷത വഹിച്ചു. ടി.കെ. മനോജ്, പ്രദീപന്‍ തലശ്ശേരി, പി. ബിജിത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.