തലശ്ശേരി ജൂബിലി കോംപ്ലക്സിൽ കൂടുതൽ സൗകര്യമൊരുക്കുന്നു

തലശ്ശേരി ജൂബിലി കോംപ്ലക്സിൽ കൂടുതൽ സൗകര്യമൊരുക്കുന്നുരണ്ടാംനിലയിൽ പുതിയ മുറികൾ പണിയാൻ ഒഴിച്ചിട്ട സ്ഥലം താൽക്കാലികമായി ഉപയോഗപ്പെടുത്തുംതലശ്ശേരി: പഴയ ബസ് സ്​റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സി​ൻെറ രണ്ടാം നിലയിൽ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലസൗകര്യം ഉപയോഗപ്പെടുത്താൻ നീക്കം തുടങ്ങി. ഇതിനായി എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരുമായി വൈസ് ചെയർമാൻ വാഴയിൽ ശശി ചൊവ്വാഴ്ച കോംപ്ലക്സ്​ സന്ദർശിച്ചു. കെട്ടിടത്തി​ൻെറ രണ്ടാംനിലയിൽ പുതിയ മുറികൾ പണിയാൻ ഒഴിച്ചിട്ട സ്ഥലമാണ് താൽക്കാലികമായി ഉപയോഗപ്പെടുത്താൻ വഴിയൊരുക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ നഗരസഭക്ക് പുതിയ വരുമാന മാർഗം ഒരുക്കുകയാണ് ലക്ഷ്യം. തൊട്ടടുത്തുള്ള തലശ്ശേരി കോട്ടയുടെ പേരിൽ പുരാവസ്തു വകുപ്പി​ൻെറ വിലക്കുള്ളതിനാൽ ജൂബിലി കോംപ്ലക്സിൽ പുതിയ നിർമാണ പ്രവൃത്തി നടത്താൻ അനുവാദമില്ല. ഈ സാഹചര്യത്തിലാണ് താൽക്കാലികമായി മേൽത്തട്ട് ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നത്. ഇതിനിടെ ജൂബിലി ഷോപ്പിങ്​ കോംപ്ലക്സിൽ പതിവുള്ള ചോർച്ച പരിഹരിക്കാൻ ഉടൻ നടപടിയെടുക്കുമെന്ന്​ വൈസ് ചെയർമാൻ പറഞ്ഞു. കൗൺസിലർ എൻ. അജേഷും കൂടെയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.