സ്​റ്റിംസ് പാനൂരിന് പുതിയ വാഹനം

സ്​റ്റിംസ് പാനൂരിന് പുതിയ വാഹനംപെരിങ്ങത്തുർ: കൂത്തുപറമ്പ് മണ്ഡലം മുസ്​ലിം ലീഗ് നേതൃത്വത്തിൽ കിടപ്പുരോഗികളെ പരിചരിക്കാൻ ആരംഭിച്ച പുക്കോയ തങ്ങൾ ഹോസ്പേസി​ൻെറ പ്രവർത്തനം കരിയാട് മേഖലയിൽ വ്യാപിപ്പിക്കുന്നതിന് ഖത്തറിലെ വ്യവസായി മഞ്ഞാബ്രത്ത് ഹമീദ് നൽകിയ വാഹനം മകൻ എം.പി. മുഹമ്മദ് സാഫിൻ മണ്ഡലം മുസ്​ലിം ലീഗ് അധ്യക്ഷൻ പൊട്ടങ്കണ്ടി അബ്​ദുല്ലക്ക് കൈമാറി. ശിഹാബ് തങ്ങൾ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസി​ൻെറ (സ്​റ്റിംസ്) പാലിയേറ്റിവ്​ പരിചരണത്തിന്​ നിലവിൽ പാനൂർ, തൃപ്രങ്ങോട്ടൂർ, കൂത്തുപറമ്പ്, കരിയാട് എന്നീ മേഖലകളിലായി നാല് ഹോം കെയർ വാഹനങ്ങളും ആറ്​ നഴ്​സുമാരും രണ്ട് ഡോക്​ടർമാരും 140 വളൻറിയർമാരുമാണുള്ളത്. 600 കിടപ്പുരോഗികളെയാണ് ഇതുവരെയായി രജിസ്​റ്റർ ചെയ്​തു പരിചരിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.