സ്വകാര്യ ബസ്​ ഉടമകളുടെ ഉപവാസം നാളെ

സ്വകാര്യ ബസ്​ ഉടമകളുടെ ഉപവാസം നാളെകണ്ണൂർ: സാമ്പത്തികമായി തകർന്നുകൊണ്ടിരിക്കുന്ന സ്വകാര്യ ബസ്​ വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ല ബസ് ഓപറേറ്റേഴ്​സ് അസോസിയേഷൻ ബുധനാഴ്​ച രാവിലെ 11ന്​ ഉപവാസം നടത്താൻ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി രാജ്കുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചെലവിന് ആനുപാതികമായി ചാർജ് വർധിപ്പിക്കുക, പൊതുഗതാഗതം സംരക്ഷിക്കാനാവശ്യമായ നയം പ്രഖ്യാപിക്കുക, പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്ന്​ ഈ വ്യവസായം സംരക്ഷിക്കാനാവശ്യമായ നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഉപവാസത്തിന് നിർബന്ധിതരായതെന്ന് രാജ്കുമാർ വ്യക്തമാക്കി. സമരം മേയർ ടി.ഒ. മോഹനൻ ഉദ്​ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ്​ പി.പി. മോഹനൻ, പി. രജീന്ദ്രൻ, കെ.പി. മുരളീധരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.