ജില്ലയില്‍ ഇന്നും മഞ്ഞ അലര്‍ട്ട്

ജില്ലയില്‍ ഇന്നും മഞ്ഞ അലര്‍ട്ട് കണ്ണൂർ: മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ചൊവ്വാഴ്​ചയും മഞ്ഞ അലര്‍ട്ട് തുടരും. നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഉണ്ടാകാനും സാധ്യതയുള്ളതിനാല്‍ മുന്‍കരുതൽ സ്വീകരിക്കാന്‍ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ജൂലൈ 29 വരെ കേരളതീരത്ത് മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.--------------------------------------------------ഇലക്‌ട്രോണിക് വീല്‍ചെയര്‍: അപേക്ഷ ക്ഷണിച്ചുകണ്ണൂർ: ജില്ല പഞ്ചായത്ത് ജില്ലയിലെ എസ്.എം.എ ബാധിച്ച കുട്ടികള്‍ക്ക് ഇലക്‌ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്യുന്നു. അപേക്ഷ ജൂലൈ 30നകം ജില്ല പഞ്ചായത്ത് ഓഫിസിലോ ജില്ല സാമൂഹിക നീതി ഓഫിസിലോ സമര്‍പ്പിക്കാം. ഫോണ്‍: 0497 2700205, 2712255.------------------------------------------------------ചിത്രരചന മത്സര വിജയികള്‍കണ്ണൂർ: വായന വാരാഘോഷത്തോടനുബന്ധിച്ച് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു. സമ്മാനദാനം ചൊവ്വാഴ്ച രാവിലെ 11.30ന് ജില്ല പഞ്ചായത്ത് മിനിഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ നിര്‍വഹിക്കും. ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ നല്‍കും.വിഭാഗം, വിജയികൾ ഒന്ന്​, രണ്ട്​, മൂന്ന്​ സ്ഥാനം എന്ന ക്രമത്തിൽ:ഹൈസ്‌കൂള്‍: കെ.എം. ജഗന്നാഥ് (കടമ്പൂര്‍ എച്ച്.എസ്.എസ്), എം. അനൂപ (കൂടാളി എച്ച്.എസ്.എസ്), സൂര്യകിരണ്‍ (കടമ്പൂര്‍ എച്ച്.എസ്.എസ്).യു.പി: വി.വി. ആദിത്യന്‍ (മധുസൂദനന്‍ തങ്ങള്‍ സ്മാരക ഗവ. യു.പി.എസ്), ഹര്‍ഷ പ്രമോദ് (അഴീക്കോട് എച്ച്.എസ്.എസ്), ഭാഗ്യശ്രീ രാജേഷ് (ഉര്‍സുലിന്‍ സീനിയര്‍ എച്ച്.എസ്.എസ്).എല്‍.പി: സി. അര്‍ച്ചിത് (കേന്ദ്രീയ വിദ്യാലയം പയ്യന്നൂര്‍), അന്‍വിത സംഗീത്, ആഷ്‌വിന്‍ ഷാജി (ഗവ. എല്‍.പി സ്‌കൂള്‍ തലശ്ശേരി).-----------------------------------------------എന്‍.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാംകണ്ണൂർ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എൻജിനീയറിങ്​ കോളജുകളിലെ എന്‍.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ആഗസ്​റ്റ്​ എട്ടിന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് www.ihrd.ac.in.--------------------------------------------തീയതി നീട്ടികണ്ണൂർ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 31 വരെ നീട്ടി. വിവരങ്ങള്‍ക്ക് www.ihrd.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.