അരിപ്പാമ്പ്ര, തിരുവട്ടൂർ, തോട്ടീക്കൽ, അവുങ്ങുംപൊയിൽ, ഏഴും വയൽ പ്രദേശങ്ങളിലാണ് കവർച്ച വ്യാപകമായത് തളിപ്പറമ്പ്: പരിയാരം ഗ്രാമപഞ്ചായത്തിലെ അരിപ്പാമ്പ്ര, തിരുവട്ടൂർ ഭാഗങ്ങളിൽ കവർച്ച വ്യാപകമാവുന്നു. പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പരിയാരം ഗ്രാമപഞ്ചായത്തംഗം അഷ്റഫ് കൊട്ടോല പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന് പരാതി നൽകി. അരിപ്പാമ്പ്ര, തിരുവട്ടൂർ, തോട്ടീക്കൽ, അവുങ്ങുംപൊയിൽ, ഏഴും വയൽ പ്രദേശങ്ങളിലാണ് കവർച്ച വ്യാപകമായത്. അരിപ്പാമ്പ്രയിലെ മുഹമ്മദ് അഫ്സലിൻെറ വീട്ടിൽ നിന്നും നാലരപ്പവൻ സ്വർണവും പി.വി. സഹല തസ്നീമിൻെറ വീട്ടിൽ നിന്നും അഞ്ചു പവൻ സ്വർണവും കവർന്നു. അരിപ്പാമ്പ്ര ട്രാൻസ്ഫോർമറിനടുത്തെ പി.പി. മുഹമ്മദ് കുഞ്ഞിയുടെ റബർപുരയിൽ നിന്നും റബർ ഷീറ്റുകളാണ് കളവുപോയത്. അരിപ്പാമ്പ്ര മുക്കിൽ പള്ളിക്ക് സമീപത്തെ വീട്ടിൽ നിന്നും കുരുമുളകും റബർ ഷീറ്റുകളും മോഷ്ടിച്ചു. അരിപ്പാമ്പ്രയിൽ പി.വി. അബ്ദുൽ സത്താറിൻെറ ഉടമസ്ഥതയിലുള്ള ബസിൽ നിന്ന് രാത്രി ഫുൾ ടാങ്ക് ഡീസൽ കവർന്നു. മറ്റൊരു വീട്ടിൽ നിന്നും കുരുമുളകും ഓട്ടുപാത്രങ്ങളും കവർന്നു. അവുങ്ങുംപൊയിൽ മുത്തപ്പൻ മടപ്പുര ഭണ്ഡാരം തകർത്തും സൻെറ് ജോസഫ്സ് കുരിശടി കാണിക്കവഞ്ചി തകർത്തും കവർച്ച നടന്നു. തിരുവട്ടൂരിലെ പി.വി. മിദ്ലാജിൻെറ വീട്ടിലെ റബർ ഷീറ്റുകളും മോഷ്ടിക്കപ്പെട്ടു. തിരുവട്ടൂരിൽ തന്നെ കാറ്റാടിക്ക് സമീപത്തെ പി.കെ. ഇബ്രാഹിം, പള്ളിക്ക് സമീപത്തെ പി.സി.എം. അബൂബക്കർ, അരിപ്പാമ്പ്ര പള്ളിക്ക് സമീപത്തെ പി.കെ. സയീദ് എന്നിവരുടെ വീടുകളിൽ നിന്നും റബർഷീറ്റുകൾ കവർന്നു. കവർച്ചകൾ സംബന്ധിച്ച് പരിയാരം, തളിപ്പറമ്പ് പൊലീസ് സ്റ്റേഷനുകളിൽ വിവിധ പരാതികൾ നൽകിയെങ്കിലും ഒരു ഫലവുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.