കോരൻ മാസ്​റ്ററെ അനുസ്മരിച്ചു

കോരൻ മാസ്​റ്ററെ അനുസ്മരിച്ചു PYRSajeevJoseph.jpg കോരൻ മാസ്​റ്റർ അനുസ്മരണ സമ്മേളനം സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: സ്വാതന്ത്ര്യസമര സേനാനി എൻ.വി. കോരൻ മാസ്​റ്ററുടെ നാലാം ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്​തു. എൻ.വി. കോരൻ മാസ്​റ്റർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡൻറ്​ വി.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ എ.പി. നാരായണൻ, പി. ലളിത ടീച്ചർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ വി.സി. നാരായണൻ, ഡി.സി.സി നിർവാഹക സമിതി അംഗങ്ങളായ എം. പ്രദീപ്കുമാർ, ഡി.കെ. ഗോപിനാഥ്, നേതാക്കളായ പി.വി. സുരേന്ദ്രൻ, എ. രൂപേഷ്, പിലാക്കാൽ അശോകൻ, പ്രശാന്ത് കോറോം, പി.പി. നാരായണി, ടി. കരുണാകരൻ, മുട്ടിൽ സുധാകരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.