കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സംസ്കാരം ഏറ്റെടുത്ത് മഹിള അസോസിയേഷൻ

കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സംസ്കാരം ഏറ്റെടുത്ത് മഹിള അസോസിയേഷൻ Photo: ktba vanitha കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സംസ്കാരത്തിൽ പങ്കെടുത്ത യുവതികൾ വാർഡ് കൗൺസിലർ അബ്​ദുൽ റഹ്മാനോടൊപ്പംകൂത്തുപറമ്പ്: കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സംസ്കാരചടങ്ങുകൾ ഏറ്റെടുത്ത് മഹിള അസോസിയേഷൻ പ്രവർത്തകർ മാതൃകയായി. തൊക്കിലങ്ങാടി ലക്ഷംവീട് കോളനിയിലെ കെ. ഉഷയാണ് (62) കഴിഞ്ഞ ദിവസം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ മരിച്ചത്. തുടർന്ന് ജനാധിപത്യ മഹിള അസോസിയേഷൻ കൂത്തുപറമ്പ് വെസ്​റ്റ്​ വില്ലേജ് പ്രസിഡൻറും ഐ.ആർ.പി.സി വളൻറിയറുമായ പി. ഷൈജയുടെ നേതൃത്വത്തിൽ വലിയവെളിച്ചം ശാന്തിവനത്തിൽ കോവിഡ് ചട്ട പ്രകാരം സംസ്കരിക്കുകയായിരുന്നു. സി.കെ. ഷംല, പി.പി. സപ്ന എന്നിവരും പങ്കാളികളായി. വാർഡ് കൗൺസിലർ എം.എൻ. അബ്​ദുൽ റഹ്മാനും സ്ഥലത്ത് എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.