മഹല്ല് കമ്മിറ്റിയുടെ സ്വത്ത് കൈയേറിയതായി പരാതി

മഹല്ല് കമ്മിറ്റിയുടെ സ്വത്ത് കൈയേറിയതായി പരാതി കൂത്തുപറമ്പ്: വേങ്ങാട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വഖഫ് സ്വത്ത് ​ൈകയേറിയതായി പരാതി. മുന്‍ മഹല്ല് സെക്രട്ടറിക്കെതിരെയാണ് നിലവിലുള്ള സെക്രട്ടറി സി.പി. അന്‍വര്‍ സാദത്ത് ഹാജി കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 11ന് വേങ്ങാട് മഹല്ലിന് രജിസ്​റ്റര്‍ ചെയ്​ത് നല്‍കിയ സ്ഥലമാണിത്. ഈ സ്ഥലത്തി​ൻെറ മൂന്നു ഭാഗവും ഉടമസ്ഥാവകാശമുള്ള മുന്‍ സെക്രട്ടറി വഖഫ് സ്വത്ത് കൈയേറിയെന്നാണ് പരാതി.റോഡ് നവീകരണവുമായി ബന്ധപ്പെട്ട് വഖഫ് സ്ഥലത്തെ കടമുറിയുടെ കോണിപ്പടി പൊളിച്ചുമാറ്റിയിരുന്നു. ഈ സ്ഥലം സ്വന്തം സ്ഥലത്തോട് ചേര്‍ത്ത് ​ൈകയേറുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് വഖഫ് ബോര്‍ഡിനും പരാതി നല്‍കി. കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.