കേരളത്തി​െൻറ പൊതുജനാരോഗ്യരംഗം ലോകമലയാളികള്‍ക്ക്​ അഭിമാനം -മുഖ്യമന്ത്രി

കേരളത്തി​ൻെറ പൊതുജനാരോഗ്യരംഗം ലോകമലയാളികള്‍ക്ക്​ അഭിമാനം -മുഖ്യമന്ത്രിphoto: tb tribal nutrition ടി.ബി ട്രൈബല്‍ ന്യുട്രീഷന്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ നിര്‍വഹിക്കുന്നുജില്ല ടി.ബി ആൻഡ്​​ എയ്ഡ്സ് കണ്‍ട്രോള്‍ സൻെററി​ൻെറ നവീകരിച്ച കെട്ടിടം ഓണ്‍ലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്​തുകണ്ണൂർ: കേരളത്തി​ൻെറ പൊതുജനാരോഗ്യ രംഗം ലോകമെങ്ങുമുള്ള മലയാളികള്‍ക്ക്​ അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പള്ളിക്കുന്നില്‍ ജില്ല ടി.ബി ആൻഡ്​​ എയ്ഡ്സ് കണ്‍ട്രോള്‍ സൻെററി​ൻെറ നവീകരിച്ച കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിപ, പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധികളെ നേരിട്ട് ആരോഗ്യ മേഖലയില്‍ സമഗ്ര പുരോഗതി കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്​. മാതൃകപരമായ തയാറെടുപ്പുകളിലൂടെ നടത്തിയ പ്രവര്‍ത്തനരീതികൊണ്ടാണ് ഇത് സാധ്യമായത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ആര്‍ദ്രം മിഷ​ൻെറ പ്രധാന ലക്ഷ്യം. കഴിഞ്ഞ ഭരണകാലത്ത് 856 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചത്. ഇവയില്‍ 474 എണ്ണം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവയില്‍ നിര്‍മാണം പൂര്‍ത്തിയായ ആറ് സ്ഥാപനങ്ങളുടെ ഉദ്ഘാടനം കൂടി നിര്‍വഹിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.സര്‍ക്കാറി​ൻെറ നൂറുദിന കര്‍മപദ്ധതികളുടെ ഭാഗമായി 25 കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ 50 ആരോഗ്യ സ്ഥാപനങ്ങളില്‍ നടപ്പാക്കിയ പദ്ധതികളുടെയും ഒരുകൂട്ടം പുതിയ പദ്ധതികളുടെയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.ജില്ലയിലെ ടി.ബി, എയ്ഡ്സ് കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ജില്ല ടി.ബി ആൻഡ്​​ എയ്ഡ്സ് കണ്‍ട്രോള്‍ യൂനിറ്റി​ൻെറ ചുമതല. സെന്‍ട്രല്‍ ടി.ബി ഡിവിഷന്‍ നല്‍കിയ ഡിജിറ്റല്‍ എക്സ്റേ യന്ത്രം ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. നവീകരിച്ച ടി.ബി ആൻഡ്​​ എയ്ഡ്സ് കണ്‍ട്രോള്‍ സൻെറര്‍ കെട്ടിടത്തി​ൻെറ ശിലാഫലകം കെ.വി. സുമേഷ് എം.എല്‍.എ അനാച്ഛാദനം ചെയ്തു. ജില്ല പഞ്ചായത്തി​ൻെറ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ടി.ബി ട്രൈബല്‍ ന്യുട്രീഷന്‍ പദ്ധതി വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ നിര്‍വഹിച്ചു. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു. പള്ളിക്കുന്നില്‍ നടന്ന പരിപാടിയില്‍ മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍, കോര്‍പറേഷന്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. പി. ഇന്ദിര, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ. സുരേഷ് ബാബു, ദേശീയാരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ. അനില്‍കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എം.കെ. ഷാജ്, ജില്ല ടി.ബി ആൻഡ്​​ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫിസര്‍ ഡോ. ജി. അശ്വിന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.