ആറളം ആനമതിൽ പരിശോധിച്ചു

ആറളം ആനമതിൽ പരിശോധിച്ചു Photo: ken aanamathil ആനമതിലിൽ തടഞ്ഞ മരത്തടികളും മാലിന്യവും വനപാലകർ നീക്കം ചെയ്യുന്നുതകർന്ന ഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിനാണ് പരിശോധനകേളകം: വളയഞ്ചാൽ മുതൽ അടക്കാത്തോടുവരെയുള്ള ആനമതിൽ വനംവകുപ്പ് ഉദ്യോഗസ്​ഥർ പരിശോധിച്ചു. മലവെള്ളപ്പാച്ചിലിലും മറ്റും തകരാനിടയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും തകർന്ന ഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിനുമായാണ് പരിശോധന നടത്തിയത്.മണത്തണ സെക്​ഷന്‍ ഫോറസ്​റ്റ്​ ഒാഫിസര്‍ സി.കെ. മഹേഷി​ൻെറ നേതൃത്വത്തില്‍ ഫോറസ്​റ്റ് വാച്ചര്‍ ഗണേഷ്, താല്‍ക്കാലിക വാച്ചര്‍മാരായ അനൂപ്, ഒ.സി. ജിജോ, തോമസ് കണിയാഞ്ഞാലില്‍, എ.കെ. വിജയന്‍, ബോബി, സാബു എന്നിവര്‍ പരിശോധനയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.