ജനജാഗ്രത സമിതി യോഗംphoto: kel CT Aneesh കേളകം പഞ്ചായത്തിൽ ചേർന്ന ജനജാഗ്രത സമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സി.ടി. അനീഷ് സംസാരിക്കുന്നുകേളകം: കേളകം ഗ്രാമപഞ്ചായത്തിൽ ജനജാഗ്രത സമിതി യോഗം ചേർന്നു. പഞ്ചായത്തിലെ വിവിധ മേഖലകളിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാൻ യോഗം ആവശ്യപ്പെട്ടു. ആനമതിലിലെ തകർന്ന ഭാഗങ്ങൾ പുനഃസ്ഥാപിക്കുക, തകർന്ന വൈദ്യുതി വേലികൾ പുനഃസ്ഥാപിക്കുക, കുരങ്ങുശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.കര്യങ്കാപ്പ് -കോളിത്തട്ട് ആനമതിൽ, കോളിത്തട്ട് - രാമച്ചി വേലി എന്നിവക്ക് ശിപാർശ നൽകിയിട്ടുണ്ടെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നരോത്ത് അറിയിച്ചു. ജാഗ്രത സമിതി തിരഞ്ഞെടുത്ത് ശിപാർശ ചെയ്യുന്നവർക്ക് നിയന്ത്രണങ്ങളോടെ കാട്ടുപന്നിയെ വെടിവെക്കാൻ അനുമതി നൽകും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.