പുരസ്കാരം കൈമാറി

പുരസ്കാരം കൈമാറിതലശ്ശേരി: മികച്ച ഗ്രന്ഥശാല പ്രവർത്തകനും ലൈബ്രേറിയനും തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ എൻ.പി. നാണു മാസ്​റ്റർ പുരസ്കാരം സമ്മാനിച്ചു. ഗ്രന്ഥശാല പ്രവർത്തകനായി കെ.പി. ശിവരാമൻ മാസ്​റ്ററും ലൈബ്രേറിയനായി കെ. വിനയയും പുരസ്കാരം ഏറ്റുവാങ്ങി. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ്​ മുകുന്ദൻ മഠത്തിൽ, ഡോ. സുധ അഴീക്കോടൻ എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു. താലൂക്ക് പ്രസിഡൻറ്​ ഇ. നാരായണൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.