പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി

പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി കാക്കയങ്ങാട്: വലയില്‍ കുരുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. പാലപ്പുഴ കൂടലാടില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ കാട്ടുപന്നികളെ പ്രതിരോധിക്കാനായി കെട്ടിയ വലയില്‍ കുരുങ്ങിയ പെരുമ്പാമ്പിനെയാണ് വനം വകുപ്പി​​​ൻെറ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ ഇരിട്ടി ഡിവിഷന്‍ ഫോറസ്​റ്റര്‍ കെ. വിജിലിനെ വിവരം അറിയിച്ചതി​ൻെറ അടിസ്ഥാനത്തില്‍ വാച്ചര്‍ ഫൈസല്‍, പി. ബാബു എന്നിവരുടെ നേതൃത്വത്തില്‍ പാമ്പിനെ പിടികൂടി വനത്തില്‍ വിട്ടയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.