ധർണ നടത്തി

ധർണ നടത്തിപടം: പാനൂരിൽ നടന്ന ധർണ കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നുപാനൂർ: സാധാരണക്കാരുടെ ആശയും ആശ്രയവുമായ സഹകരണമേഖലയെ തർക്കാനാണ് കേന്ദ്രസർക്കാർ പുതിയ സഹകരണ നയത്തിലൂടെ ശ്രമിക്കുന്നതെന്ന് കെ.പി. മോഹനൻ എം.എൽ.എ പറഞ്ഞു. സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ കേരള കോഓപറേറ്റിവ് എംപ്ലോയീസ് സൻെറർ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരത്തി​ൻെറ ഭാഗമായി പാനൂരിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ. ഗോപാലൻ അധ്യക്ഷത വഹിച്ചു. പാനൂർ പോസ്​റ്റ്​ ഒാഫിസിന്​ മുന്നിൽ നടന്ന ധർണ എൽ.വൈ.ജെ.ഡി സംസ്ഥാന പ്രസിഡൻറ്​ പി.കെ. പ്രവീൺ ഉദ്ഘാടനം ചെയ്തു. സജീന്ദ്രൻ പാലത്തായി അധ്യക്ഷത വഹിച്ചു. താഴെ കുന്നോത്ത്പറമ്പിൽ കേരള കോഓപറേറ്റിവ് എംപ്ലോയീസ് സൻെറർ സംസ്ഥാന സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത് ഉദ്ഘാടനം ചെയ്തു. കല്ലിക്കണ്ടിയിൽ ജില്ല സെക്രട്ടറി പി. ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ പൊയിലൂരിൽ എൽ.ജെ.ഡി ജില്ല വൈസ് പ്രസിഡൻറ് ടി.പി. അനന്തൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. എ.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.