ഒാടയിലെ വെള്ളം കിണറിലേക്ക്​വരുന്നതായി പരാതി

ഒാടയിലെ വെള്ളം കിണറിലേക്ക്​വരുന്നതായി പരാതി ഫോട്ടോ: SKPM Story മലിനജലം നിറഞ്ഞ കിണറിന്​ സമീപം നാരായണിശ്രീകണ്ഠപുരം: കണിയാർവയൽ-കാഞ്ഞിലേരി- ഉളിക്കൽ റോഡരികിൽ വയക്കരയിൽ താമസിക്കുന്ന കോയാടൻ മംഗലം പള്ളി നാരായണിയുടെ കുടുംബത്തി​ൻെറ കുടിവെള്ളം മുട്ടിച്ചതായി പരാതി. റോഡിനിരുവശവുമായി നിർമിക്കുന്ന ഓടകൾ അശാസ്ത്രീയമായതാണ് കിണർ ഉപയോഗശൂന്യമാവാൻ കാരണം. മഴ പെയ്താൽ ഈ ഓടകളിലെ ചളിവെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് നാരായണിയുടെ കിണറിലേക്കാണ്. കുടിവെള്ളം മുട്ടിയതോടെ നാരായണി ശ്രീകണ്ഠപുരം നഗരസഭയിൽ ആദ്യം പരാതി നൽകി. എന്നാൽ, പൊതുമരാമത്ത് വകുപ്പിനുകീഴിൽ നടക്കുന്ന പണിയായതിനാൽ ഇടപെടാൻ കഴിയില്ലെന്ന് പറഞ്ഞ് പരാതി അവർ പി.ഡബ്ല്യൂ.ഡിക്ക് കൈമാറി. പിന്നീട് പൈപ്പ് ലൈൻ വഴി കുടിവെള്ളമെത്തിക്കാമെന്നും കിണറി​ൻെറ കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാൻ കഴിയില്ലെന്നും കാണിച്ച് നഗരസഭയുടെ മറ്റൊരറിയിപ്പും ഇവർക്ക് ലഭിച്ചു. എന്നാൽ, വീട്ടുമുറ്റത്തെ കിണർ സംരക്ഷിച്ചുനൽകണമെന്ന്​ കാണിച്ച് നാരായണി പൊതുമരാമത്ത് വകുപ്പി​ൻെറ ഇരിക്കൂർ ഓഫിസിൽ മറ്റൊരു പരാതി കൂടി നൽകി. ആറ് മാസം കഴിഞ്ഞിട്ടും ഫലമൊന്നുമുണ്ടായിട്ടില്ല. നാരായണിയും ഭർത്താവ് പ്രസന്നനും 13 വയസ്സുള്ള മകളും അടങ്ങുന്ന കുടുംബം സാമ്പത്തികമായി പിന്നാക്കാവസ്ഥയിലാണ്‌. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന കുടുംബത്തിന് പണം നൽകി പൈപ്പ് ലൈൻ കുടിവെള്ളം വാങ്ങാനുള്ള ശേഷിയില്ല. വെള്ളത്തി​ൻെറ മാസ ബില്ല് വേറെയും വേണം. അയൽവീട്ടിൽനിന്ന്​ വെള്ളം ചുമന്നുകൊണ്ടുവരുകയാണിപ്പോൾ. കോവിഡ് കാലമായതിനാൽ അതിനും പരിമിതിയുണ്ട്.അശാസ്ത്രീയമായി റോഡ് നിർമാണപ്രവൃത്തി നടക്കുന്നതിനാൽ ഇത്തരത്തിൽ നിരവധി കുടുംബങ്ങളാണ് ഈ പ്രദേശത്ത് ദുരിതം അനുഭവിക്കുന്നത്. കിഫ്ബി നേരത്തെ മഞ്ഞപ്പട്ടികയിലുൾപ്പെടുത്തിയ റോഡ് കൂടിയാണിത്. പണി തുടക്കത്തിലേ ഏറെ ആക്ഷേപങ്ങൾക്കിടയാക്കിയിട്ടും ബന്ധപ്പെട്ടവരും കെടുകാര്യസ്ഥത തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.