പ്രളയത്തില്‍ തകര്‍ന്ന പെരുവ കടല്‍ക്കണ്ടം പാലം എം.എൽ.എ സന്ദര്‍ശിച്ചു

പ്രളയത്തില്‍ തകര്‍ന്ന പെരുവ കടല്‍ക്കണ്ടം പാലം എം.എൽ.എ സന്ദര്‍ശിച്ചു photo: kel KK Shylaja teacher mla പ്രളയത്തില്‍ തകര്‍ന്ന പെരുവ കടല്‍ക്കണ്ടം പാലം കെ.കെ. ശൈലജ എം.എൽ.എയും സംഘവും സന്ദര്‍ശിക്കുന്നുപേരാവൂർ: പ്രളയത്തില്‍ തകര്‍ന്ന പെരുവ കടല്‍ക്കണ്ടം പാലം കെ.കെ. ശൈലജ എം.എൽ.എ സന്ദര്‍ശിച്ചു. പെരുവ പ്രദേശത്തെ ഇരുന്നൂറോളം ആദിവാസി കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന പെരുവ കടല്‍ക്കണ്ടം പാലമാണ് സന്ദര്‍ശിച്ചത്. 2007ല്‍ പട്ടികജാതി കോര്‍പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 17 ലക്ഷത്തോളം രൂപ ചെലവിലാണ് പാലം നിര്‍മിച്ചത്. മലവെള്ളപ്പാച്ചിലില്‍ വന്‍മരങ്ങള്‍ ഒഴുകിവന്ന് പാലത്തിന്‍റെ തൂണിലിടിച്ച് കേടുപാടുകള്‍ സംഭവിക്കുകയായിരുന്നു. പാലം നിര്‍മാണത്തിനാവശ്യമായ തുകയുടെ എസ്​റ്റിമേറ്റ് തയാറാക്കുന്നതിനുള്ള മണ്ണ് പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും പരിശോധനക്കുശേഷം എത്രയും പെട്ടെന്ന് എസ്​റ്റിമേറ്റ് തയാറാക്കി സർക്കാറിന് സമര്‍പ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു. കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം. റിജി, വൈസ് പ്രസിഡൻറ്​ കെ.ഇ. സുധീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.