റോഡ് വികസന പ്രഖ്യാപനത്തിൽ തലശ്ശേരിക്ക് അവഗണന -ഐ.എം.എ

റോഡ് വികസന പ്രഖ്യാപനത്തിൽ തലശ്ശേരിക്ക് അവഗണന -ഐ.എം.എ തലശ്ശേരി: കണ്ണൂർ, മട്ടന്നൂർ, കൂർഗ്, മൈസൂരു റോഡിനെ ദേശീയപാതയായി പ്രഖ്യാപിച്ചതിലൂടെ റോഡ് വികസന കാര്യത്തിൽ തലശ്ശേരി അവഗണിക്കപ്പെട്ടതായി ഐ.എം.എ തലശ്ശേരി ശാഖ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇക്കാര്യത്തിൽ ഉത്കണ്ഠയുള്ളതിനാൽ സർക്കാർ നിലപാട് തിരുത്തണം. പരിഹാരമായി ടി.സി റോഡിലെ തലശ്ശേരി, മട്ടന്നൂർ ഭാഗം കൂടി ദേശീയപാതയാക്കണം. കേരളത്തിന്‍റെയും തലശ്ശേരിയുടെയും പൈതൃക റോഡാണ് നൂറ്റാണ്ടിന്‍റെ പഴക്കമുള്ള തലശ്ശേരി കൂർഗ് മൈസൂരു പാത. മൈസൂരുവിൽ നിന്നും തലശ്ശേരിയിലേക്ക് നീളുന്ന പ്രസ്തുത റോഡിനെ ഒട്ടും പ്രതീക്ഷിക്കാതെ മട്ടന്നൂരിൽ നിന്ന് താഴെചൊവ്വ വഴി കണ്ണൂരിലേക്ക് റൂട്ട് മാറ്റി. നിലവിൽ തന്നെ നിരവധി നഷ്​ടങ്ങൾ നേരിടുന്ന തലശ്ശേരിക്ക് പൈതൃക റോഡിന്‍റെ പ്രാധാന്യംകൂടി ഇല്ലാതാവുന്നത് താങ്ങാനാവില്ലെന്ന് ഐ.എം.എ ഭാരവാഹികൾ പറഞ്ഞു.ഐ.എം.എ മുൻ ദേശീയ വൈസ്പ്രസിഡൻറ്​ ഡോ.ടി.എൻ. ബാബു രവീന്ദ്രൻ, തലശ്ശേരി ശാഖ പ്രസിഡൻറ്​ ഡോ. പി.ബി. സജീവ് കുമാർ, സെക്രട്ടറി ഡോ. ജയകൃഷ്ണൻ നമ്പ്യാർ, മുൻ പ്രസിഡൻറ്​ ഡോ.സി.കെ. രാജീവ് നമ്പ്യാർ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.