മാഹി മദ്യം പിടികൂടി

മാഹി മദ്യം പിടികൂടി പടം tly Prathi Anoop കെ. അനൂപ്​തലശ്ശേരി: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച 75 കുപ്പി മാഹി മദ്യം എടക്കാട് പൊലീസ്​ ഇൻസ്പെക്ടർ എം. അനിലും പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്തും പാർട്ടിയും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുഴപ്പിലങ്ങാട് കൂർമ്പക്കാവിനടുത്ത ചിത്രാലയത്തിൽ കെ. അനൂപിനെ (50) അറസ്​റ്റ്​ ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാൾ. ഇടപാടുകാർക്ക് ഓട്ടോയിൽ മദ്യം എത്തിച്ചുനൽകലാണ് ഇയാളുടെ പതിവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മാഹിയിൽ നിന്നും കുറഞ്ഞ വിലക്ക് കടത്തിക്കൊണ്ടുവരുന്ന മദ്യം ഇരട്ടി വില ഈടാക്കിയാണ് ആവശ്യക്കാർക്ക് വിൽക്കുന്നത്. പിടിച്ചെടുത്ത മദ്യവും പ്രതിയെയും തലശ്ശേരി കോടതിയിൽ ഹാജരാക്കും. എടക്കാട്, മുഴപ്പിലങ്ങാട് ഭാഗങ്ങളിൽ മാഹി മദ്യവിൽപനയും ഉപയോഗവും കൂടിവരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.