ഒളിമ്പിക്‌സ് ഐക്യദാര്‍ഢ്യ ദീപശിഖ റാലിയും സമ്മേളനവും നാളെ

ഒളിമ്പിക്‌സ് ഐക്യദാര്‍ഢ്യ ദീപശിഖ റാലിയും സമ്മേളനവും നാളെകണ്ണൂര്‍: ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് പിന്തുണയറിച്ച് സ്‌പോര്‍ട്‌സ് ഫോറം കണ്ണൂരി​ൻെറ നേതൃത്വത്തില്‍ വ്യാഴാഴ്​ച വൈകീട്ട് ഒളിമ്പിക്‌സ് ഐക്യദാര്‍ഢ്യ ദീപശിഖ റാലിയും സമ്മേളനവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തിന്‍ അറിയിച്ചു. അന്താരാഷ്​ട്ര താരങ്ങള്‍, കോച്ചുകള്‍, റഫറിമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. കലക്​ടറേറ്റിന് മുന്നിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമക്ക് മുന്നില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡൻറ്​ ഒ.കെ. വിനീഷ് ഉദ്ഘാടനം നിര്‍വഹിക്കും. ദീപശിഖ റാലി നഗരം ചുറ്റിയതിനുശേഷം ജവഹര്‍ സ്​റ്റേഡിയത്തിൽ സമാപിക്കും. ഐക്യദാര്‍ഢ്യ സമ്മേളനം മേയര്‍ ടി.ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ഇന്ത്യന്‍ ഫുട്‌ബാള്‍ മുന്‍ ക്യാപ്റ്റന്മാരായ കെ.വി. ധനേഷ്​, എം.പി. പ്രദീപ്, അന്താരാഷ്​ട്ര റഫറി ടി.വി. അരുണാചലം എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.