സച്ചാർ-പാലോളി റിപ്പോർട്ട്; സർക്കാർ സംഘ് ഭാഷ്യം അവസാനിപ്പിക്കണം - റസാഖ് പാലേരി

സച്ചാർ-പാലോളി റിപ്പോർട്ട്; സർക്കാർ സംഘ് ഭാഷ്യം അവസാനിപ്പിക്കണം - റസാഖ് പാലേരികണ്ണൂർ: കോടതിവിധിയുടെ മറപിടിച്ച് സച്ചാർ–പാലോളി റിപ്പോർട്ട് അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്ന്​ പിന്മാറണമെന്നും സർക്കാർ സംഘ് ഭാഷ്യം വെടിയണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ്​ റസാഖ് പാലേരി ആവശ്യപ്പെട്ടു. സച്ചാർ–പാലോളി പദ്ധതികൾ അട്ടിമറിച്ച ഇടതുസർക്കാർ വഞ്ചനക്കെതിരെ വെൽഫെയർ പാർട്ടി നടത്തുന്ന പ്രതിഷേധദിന പരിപാടി കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി മുഹമ്മദ് ഇംതിയാസ്, ജില്ല കമ്മിറ്റി അംഗങ്ങളായ ശുഹൈബ് മുഹമ്മദ്, സി.പി. രഹ്​ന ടീച്ചർ എന്നിവർ സംസാരിച്ചു. ത്രേസ്യാമ്മ മാളിയേക്കൽ, കെ.വി. മുഹമ്മദ് അഷ്റഫ്, ടി.പി.സി. ഫാത്തിമ, എം.സി. അബ്​ദുൽ ഖല്ലാക്ക്, ഹാഷിം മാങ്ങാടൻ, ഇ.വി. നിസാമുദ്ദീൻ, ഒ. അബ്​ദുസ്സലാം എന്നിവർ നേതൃത്വം നൽകി.പടം...സന്ദീപ്​. (sp 08)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.