പരാതികള്‍ സമര്‍പ്പിക്കാം

പരാതികള്‍ സമര്‍പ്പിക്കാംകണ്ണൂർ: സംസ്ഥാനത്തെ വ്യവസായ, ഖനന മേഖലയിലെ സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി പി. രാജീവി​ൻെറ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. വ്യവസായവുമായി ബന്ധപ്പെട്ട് സംരംഭകര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍, വായ്പ വിതരണം, വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതികള്‍, ലൈസന്‍സുകള്‍, തടസ്സങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരിഗണാനര്‍ഹമായ പരാതികള്‍ തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് വ്യവസായ ഓഫിസുകളിലും ജില്ല വ്യവസായ കേന്ദ്രത്തിലും പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. പരാതികള്‍ industrieskannur@gmail.com എന്ന മെയിലിലും അയക്കാം. ഫോണ്‍: 0497 2700928, 9495361808.അപേക്ഷ ക്ഷണിച്ചുകണ്ണൂർ: ദേശീയ സഹകരണ പരിശീലന കൗണ്‍സിലി​ൻെറ കീഴില്‍ പറശ്ശിനിക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപറേറ്റിവ് മാനേജ്‌മൻെറ്​ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഹയര്‍ ഡിപ്ലോമ ഇന്‍ കോഓപറേറ്റിവ് മാനേജ്‌മൻെറ്​ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ www.icmkannur.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. തേനീച്ച കര്‍ഷക രജിസ്‌ട്രേഷന്‍കണ്ണൂർ: ശാസ്ത്രീയമായ തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും ശുദ്ധമായ തേനി​ൻെറയും അനുബന്ധ ഉല്‍പന്നങ്ങളുടെയും ലഭ്യതയും വിപണനവും ശക്തിപ്പെടുത്തുന്നതിനും മധുക്രാന്തി എന്ന പോര്‍ട്ടല്‍ തയാറായി. പോര്‍ട്ടലില്‍ രജിസ്​റ്റര്‍ ചെയ്യുന്നതിന് എല്ലാ തേനീച്ച കര്‍ഷകരും അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടണം.പഴവര്‍ഗ വിളകള്‍ക്ക് ധനസഹായംകണ്ണൂർ: സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷന്‍ പദ്ധതി അനുസരിച്ച് ജില്ലയില്‍ ഈ വര്‍ഷം 124 ഹെക്ടറില്‍ വാണിജ്യാടിസ്ഥാനത്തില്‍ പഴവര്‍ഗ വിളകള്‍ കൃഷി ചെയ്യുന്നതിന് ധനസഹായം നല്‍കുന്നു. പ്ലാവ്, പപ്പായ, പാഷന്‍ ഫ്രൂട്ട്, കുടംപുളി, നേന്ത്രവാഴ, പൈനാപ്പിള്‍ എന്നിവക്ക് പുറമെ വിദേശയിനം പഴങ്ങളായ ഡ്രാഗണ്‍ ഫ്രൂട്ട്, മാംഗോസ്​റ്റിന്‍, റമ്പൂട്ടാന്‍ എന്നിവയും കൃഷി ചെയ്യാം. ഹെക്ടറിന് 18000 മുതല്‍ 30000 രൂപ വരെ സബ്‌സിഡിയായി നല്‍കും. താല്‍പര്യമുള്ള കര്‍ഷകര്‍ അതത് പഞ്ചായത്തിലെ കൃഷിഭവനുമായി ബന്ധപ്പെടണം.മണ്ണിര കമ്പോസ്​റ്റ്​ നിര്‍മാണ ധനസഹായംകണ്ണൂർ: സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷന്‍ പദ്ധതിയില്‍ ജൈവവള നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി മണ്ണിര കമ്പോസ്​റ്റ്​ യൂനിറ്റുകള്‍ നിര്‍മിക്കുന്നതിന് ധനസഹായം നല്‍കുന്നു. 30 അടി നീളം, എട്ടടി വീതി, 2.5 അടി ഉയരം എന്നീ അളവില്‍ ശാസ്ത്രീയമായി നിര്‍മിക്കുന്ന യൂനിറ്റുകള്‍ക്ക് 50000 രൂപ വരെ ആനൂകൂല്യം നല്‍കും. താല്‍പര്യമുള്ള കര്‍ഷകര്‍ അതത് പഞ്ചായത്തിലെ കൃഷിഭവനുമായി ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.