ഐക്യദാർഢ്യവുമായി പെനാൽട്ടി ഷൂട്ടൗട്ട്‌

ഐക്യദാർഢ്യവുമായി പെനാൽട്ടി ഷൂട്ടൗട്ട്‌കണ്ണൂർ: ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക്‌ ഐക്യദാർഢ്യവുമായി ജില്ല ഫുട്‌ബാൾ അസോസിയേഷ​ൻെറ പെനാൽട്ടി ഷൂട്ടൗട്ട്‌. 32 ക്ലബുകൾ പങ്കാളികളായ മത്സരം ജവഹർ സ്‌റ്റേഡിയത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ്​ പി.പി. ദിവ്യ മുഖ്യാതിഥിയായി. ജില്ല ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡൻറ്​ വി.പി. പവിത്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡൻറ്​ എം.വി. മോഹനൻ, സി. സെയ്‌ദ്‌, ബാബുരാജ്‌ എന്നിവർ സംസാരിച്ചു. യുനൈറ്റഡ്‌ എഫ്‌.സി കണ്ണൂർ ചമ്പ്യന്മാരായി. റഫറീസ്‌ അസോസിയേഷനാണ്‌ റണ്ണേഴ്‌സ്‌. ഒരുലക്ഷം ഗോൾ എന്ന ലക്ഷ്യവുമായി വരും ദിവസങ്ങളിൽ സ്ഥാപനങ്ങളെയും ക്ലബുകളെയും പങ്കെടുപ്പിച്ച്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പെനാൽട്ടി ഷൂട്ടൗട്ട്‌ സംഘടിപ്പിക്കും.പടം.... സന്ദീപ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.