കെ.സി.സി.പി.എൽ സാനിറ്റൈസർ നിര്‍മാണം കണ്ണപുരത്ത് ആരംഭിക്കും

കെ.സി.സി.പി.എൽ സാനിറ്റൈസർ നിര്‍മാണം കണ്ണപുരത്ത് ആരംഭിക്കും പാപ്പിനിശ്ശേരി: കേരള സർക്കാറി​ൻെറ വ്യവസായ വകുപ്പിനുകീഴിൽ പാപ്പിനിശ്ശേരി ആസ്ഥാനമായ കെ.സി.സി.പി ലിമിറ്റഡ് സാനിറ്റൈസർ നിർമാണ യൂനിറ്റ് ആരംഭിക്കുന്നു. കോവിഡ് മഹാമാരി തുടരുന്ന പശ്ചാത്തലത്തിലാണ് യൂനിറ്റ് ആരംഭിക്കുന്നത്. മലബാർ മേഖലയിലെ സർക്കാർ സ്ഥാപനം എന്ന നിലയിൽ മികവാർന്ന ഉൽപന്നം ജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. ഡിയോൺ പ്ലസ്, ഡിയോൺ ക്ലിയർ, ഡിയോൺ കെയർ എന്നീ മൂന്നു ബ്രാൻഡുകളിലാണ് സാനിറ്റൈസർ വിപണിയിലെത്തിക്കുന്നത്. 5000 ലിറ്റർ വരെ ദിവസം ഉൽപാദിപ്പിക്കാൻ കപ്പാസിറ്റിയുള്ള പ്ലാൻറാണ്. കമ്പനിയുടെ വൈവിധ്യവവത്​കരണത്തി​ൻെറ ഭാഗമായി ആസൂത്രണം ചെയ്ത പ്രസ്തുത പദ്ധതി കണ്ണപുരം യൂനിറ്റിലാണ് ആരംഭിക്കുന്നത്. ആഗസ്​റ്റ്​ ആദ്യവാരം ഉദ്ഘാടനം നടക്കും. ഇതിനാവശ്യമായ ലബോറട്ടറി, ശീതീകരിച്ച മുറി, അനുബന്ധ ഉപകരണങ്ങൾ, ആവശ്യമായ ജീവനക്കാർ എന്നിവയെല്ലാം സജ്ജമായിട്ടുണ്ട്. മലബാറിൽ ഈ പദ്ധതി ആരംഭിക്കുന്ന ആദ്യ പൊതുമേഖല സ്ഥാപനമാണെന്ന്‍ കമ്പനി മാനേജിങ്​ ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.