വിദ്യാലയ പരിസരത്ത്​ ഉദ്യാനമൊരുക്കി അധ്യാപകർ

വിദ്യാലയ പരിസരത്ത്​ ഉദ്യാനമൊരുക്കി അധ്യാപകർ ഇരിക്കൂർ: ഒരുവർഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന വിദ്യാലയവും പരിസരവും സൗന്ദര്യവത്​കരിക്കാനുള്ള പരിശ്രമത്തിലാണ് ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകകൂട്ടായ്മ. സ്കൂളും പരിസരവും ശുചീകരണം, പൂച്ചെടി ഒരുക്കൽ, ഔഷധത്തോട്ട നിർമാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് നടത്തിയത്. ആദ്യഘട്ടത്തിൽ മുപ്പതിലധികം ചട്ടികളിൽ പൂച്ചെടികൾ നട്ട് തയാറാക്കി. ഔഷധത്തോട്ടമൊരുക്കൽ, നാടൻപൂക്കളുടെ ശേഖരം, ശലഭോദ്യാനം, ഫലവൃക്ഷത്തോട്ടം തുടങ്ങിയ പദ്ധതികളുമുണ്ട്. പത്തേക്കറോളം വ്യാപിച്ചുകിടക്കുന്ന സ്കൂൾ കാമ്പസ് ജൈവ വൈവിധ്യങ്ങളുടെ ഒരു കലവറ കൂടിയാണ്. ലോക്ഡൗൺ തീരുന്ന മുറക്ക് കുട്ടികൾ എത്തുന്നതോടെ സ്കൂളിലെ എൻ.എസ്.എസ്, സ്​റ്റുഡൻറ്​ പൊലീസ് കാഡറ്റ്, ജൂനിയർ റെഡ് ക്രോസ്, വിവിധ ക്ലബുകൾ എന്നിവയുടെ സഹകരണത്തോടെ ഇവയുടെ സംരക്ഷണപ്രവർത്തനങ്ങളും നടക്കും. പ്രധാനാധ്യാപിക വി.സി. ശൈലജ, സ്​റ്റാഫ് സെകട്ടറി ഇ.പി. ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ ക്യാപ്ഷൻ irikkoor poochatty : ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക കൂട്ടായ്മ പൂച്ചെട്ടികൾ ഒരുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.