ദലിത് ലീഗ് ധർണ

ദലിത് ലീഗ് ധർണകണ്ണൂർ: പട്ടികജാതി വിഭാഗങ്ങൾക്കായി അനുവദിച്ച വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിൽ പിണറായി സർക്കാർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചും എസ്.സി.പി, ടി.എസ്.പി ഫണ്ടുകൾ പൂർണമായും വിനിയോഗിക്കാത്തതിലും പ്രതിഷേധിച്ച് ഇന്ത്യൻ യൂനിയൻ ദലിത് ലീഗ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്​ടറേറ്റിനു മുന്നിൽ നിൽപ്​ ധർണ നടത്തി. മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്​ദുൽ കരീം ചേലേരി ഉദ്​ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ പി. പ്രേമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രകാശൻ പറമ്പൻ, ശ്രീകണ്​ഠപുരം നഗരസഭ വൈസ് ചെയർമാൻ ശിവദാസൻ, രമേശൻ എരിപ്രം, ഓമന മോഹൻദാസ്, കെ. അനിൽ, ബാബു ആലക്കോട് എന്നിവർ സംസാരിച്ചു.പടം..... സന്ദീപ്​ sp 03

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.