വൈദ്യുതി നിയമ ഭേദഗതി ബിൽ: ധർണ നടത്തി

വൈദ്യുതി നിയമ ഭേദഗതി ബിൽ: ധർണ നടത്തി ശ്രീകണ്ഠപുരം: വൈദ്യുതി നിയമഭേദഗതി ബിൽ പാർലമൻെറിൽ പാസാക്കുന്നതിനെതിരെ നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സി​ൻെറ നേതൃത്വത്തിൽ പയ്യാവൂർ പോസ്​റ്റ്​ ഓഫിസിന് മുന്നിൽ ധർണ നടത്തി. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. പി.കെ. സുനീഷ് അധ്യക്ഷത വഹിച്ചു. പി.പി. പുഷ്പജൻ, പി. ഭാസ്കരൻ, എ.എം. സുനീഷ്, അനുപ്രസാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.