ഒഴിവായത്​ വൻ ദുരന്തം: മാക്കൂട്ടം ചുരത്തിൽ അപകടം തുടർക്കഥ

ഒഴിവായത്​ വൻ ദുരന്തം: മാക്കൂട്ടം ചുരത്തിൽ അപകടം തുടർക്കഥപടം: irt bus accident അപകടത്തിൽ തകർന്ന കർണാടകയുടെ സ്ലീപ്പർ കോച്ച് ബസ്ഇരിട്ടി: അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം ചുരം റോഡിൽ അപകടം തുടർക്കഥയാവുന്നു. ഒരിടവേളക്കു ശേഷമാണ് തിങ്കളാഴ്ച പുലർച്ച 22 യാത്രക്കാരുമായി ബംഗളൂരുവിൽ നിന്നെത്തിയ കർണാടകയുടെ സ്ലീപ്പർ കോച്ച് ബസ് പെരുമ്പാടി ചെക്​പോസ്​റ്റ്​ കഴിഞ്ഞ് മെതിയടിപ്പാറ ഹനുമാൻ സ്വാമിക്ഷേത്രത്തിനടുത്തുവെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ കൂറ്റൻ മരത്തിൽ ഇടിച്ചത്. ഏറെ വളവും തിരിവും കൊക്കയുമുള്ള പ്രദേശത്ത്​ മരത്തിലിടിച്ച്​ വണ്ടി നിർത്താനായതിനാൽ​ വലിയ അപകടമാണ്​ ഒഴിവായത്.​ നിയന്ത്രണംവിട്ട ബസ്​ താഴ്​ചയിലേക്ക്​ മറിഞ്ഞിരുന്നെ​ങ്കിൽ അപകടത്തി​ൻെറ വ്യാപ്​തി ഭീകരമായേനെ. ഇടിയുടെ ആഘാതത്തിൽ ബസി​ൻെറ മുൻഭാഗം പാടേ തകർന്നു. പതിവ് അപകടമുണ്ടാവുന്ന സ്ഥലത്തിന് തൊട്ടടുത്താണ് ഇപ്പോഴത്തെ അപകടം. ചുരം റോഡിൽ അപകടം ഉണ്ടായാൽ ഒരുവിധ സുരക്ഷ സംവിധാനങ്ങളും ഇല്ലാത്തത് അപകട തീവ്രത വർധിപ്പിക്കാൻ ഇടയാക്കുന്നു.അപകടമുണ്ടായാൽ വിവരമറിയിക്കുന്നതിനായി നെറ്റ്‌വർക്ക് കവറേജോ മറ്റു സംവിധാനങ്ങളോ ഇവിടെയില്ല. അതുകൊണ്ടുതന്നെ കിലോമീറ്ററുകൾ സഞ്ചരിച്ചുവേണം വിവരം പുറംലോകത്തെ അറിയിക്കാൻ. ചുരം റോഡിൽ മിക്ക സമയങ്ങളിലും മൂടൽമഞ്ഞുകൊണ്ട് റോഡ് വ്യക്തമായി കാണാൻ കഴിയാത്ത അവസ്ഥയുമുണ്ട്. പലയിടങ്ങളിലും സ്ട്രീറ്റ് ലൈറ്റ് സംവിധാനം ഇല്ലാത്തതിനാൽ അപകടമുണ്ടായാൽ കൂരിരുട്ടിൽ തപ്പേണ്ട ഗതികേടിലാണ് രക്ഷാപ്രവർത്തകർ. രക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷസേന ഉൾപ്പെടെയുള്ളവർ 15 കിലോമീറ്റർ അകലെയുള്ള ഇരിട്ടിയിൽനിന്നോ വീരാജ്പേട്ടയിൽനിന്നോ ആണ് എത്തേണ്ടത്.കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച ബസ് ഡ്രൈവർ സ്വാമിയെ ഇരിട്ടിയിൽനിന്നെത്തിയ അഗ്നിരക്ഷസേന രണ്ടു മണിക്കൂർ നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ലോക്കായിപ്പോയ ബസിലെ മറ്റ് യാത്രക്കാരെ അതുവഴി വന്ന ബസ് യാത്രക്കാരും മറ്റും ഗ്ലാസ്‌ തകർത്താണ് രക്ഷപ്പെടുത്തിയത്. അപകടമുണ്ടായ സ്ഥലം കർണാടക ആർ.ടി.സിയുടെ ഡിവിഷനൽ കൺട്രോളർ, ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനീയർ, പുത്തൂർ ഡിവിഷൻ ഓഫിസർ, ഡിപ്പോ മാനേജർ എന്നിവർ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.