വിദേശമദ്യവുമായി കോളിക്കടവ് സ്വദേശി പിടിയിൽ

വിദേശമദ്യവുമായി കോളിക്കടവ് സ്വദേശി പിടിയിൽ photo: irt foregin liqure പേരാവൂർ എക്സൈസ് കസ്​റ്റഡിയിലെടുത്ത സ്കൂട്ടിയും മദ്യശേഖരവുംപേരാവൂർ: സ്കൂട്ടറിൽ കടത്തുകയായിരുന്ന 20 കുപ്പി വിദേശമദ്യവുമായി കോളിക്കടവ് സ്വദേശി പേരാവൂർ എക്സൈസി​ൻെറ പിടിയിലായി. ഇരിട്ടി കോളിക്കടവ് സ്വദേശി പുതിയപുരയിൽ പി.പി. രതീഷാണ്​ (36) പിടിയിലായത്. തിങ്കളാഴ്ച രാവിലെ പേരാവൂർ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മദ്യം കടത്താനുപയോഗിച്ച സ്കൂട്ടറുമായി ഇയാളെ പിടികൂടിയത്.പ്രിവൻറിവ് ഓഫിസർ എം.പി. സജീവ​ൻെറ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവൻറിവ് ഓഫിസർ (ഗ്രേഡ്) ഇ.സി. ദിനേശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സി.എം. ജയിംസ്, വി.എൻ. സതീഷ്, കെ.എ. ഉണ്ണികൃഷ്ണൻ, പി.എസ്. ശിവദാസൻ, പി.ജി. അഖിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.