ജനജാഗ്രത സദസ്സ്

ജനജാഗ്രത സദസ്സ്​ pyr janjagratha sadssu.jpg ഗാന്ധിദർശൻ വേദി പയ്യന്നൂരിൽ സംഘടിപ്പിച്ച ജനജാഗ്രത സദസ്സ്​പയ്യന്നൂർ: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പയ്യന്നൂർ മണ്ഡലം കമ്മിറ്റി ബാലപീഡനത്തിനും ഗാർഹിക പീഡനത്തിനും വർധിച്ചുവരുന്ന സ്ത്രീധന സമ്പ്രദായത്തിനുമെതിരെ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി പി. ലളിത ഉദ്ഘാടനം ചെയ്​തു. പ്രസിഡൻറ്​ എൻ.എ.വി. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡൻറ്​ കെ.പി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. സുരേഷ് കുറ്റൂർ, എം.ഇ. ദാമോദരൻ നമ്പൂതിരി, പി.വി. അബിത, കെ.എം. ശരീഫ, നഗരസഭ കൗൺസിലർമാരായ അത്തായി പത്മിനി, നസീമ ടീച്ചർ, ഹസീന കാട്ടൂർ തുടങ്ങിയവർ സംസാരിച്ചു. ടി.എം. സദാനന്ദൻ മാസ്​റ്റർ സ്വാഗതവും സി. അനിൽ കുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.