പത്ത്​ കഴിഞ്ഞു; പന്ത്രണ്ടിലിടമില്ല

പത്ത്​ കഴിഞ്ഞു; പന്ത്രണ്ടിലിടമില്ലപ്ലസ്​ വണിൽ​ 6714 സീറ്റുകളുടെ കുറവ്​കണ്ണൂർ: പ്ലസ്​ വൺ പ്രവേശനത്തിൽ 6714 വിദ്യാർഥികൾ ജില്ലയിൽ പഠിക്ക്​ പുറത്താകും. സംസ്​ഥാനത്ത്​ ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ലയാണ്​ കണ്ണൂർ. ഇക്കുറി മുഴുവൻ വിഷയങ്ങളിലും എ പ്ലസ്​ ലഭിച്ചവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ മൂന്നിരട്ടിയാണ്​. ഇതോടെ മതിയായ സീറ്റുകളില്ലാത്തതിനാൽ മിക്ക വിദ്യാർഥികൾക്കും ഇഷ്​ടവിഷയം തിരഞ്ഞെടുക്കാൻ പറ്റാത്ത സ്​ഥിതിയാകും. കൂടാതെ വീടിനടുത്തുള്ളതും ഇഷ്​ടപ്പെട്ട സ്​കൂളുകളിലും പ്രവേശനം നേടുകയെന്നതും മിക്കവർക്കും വിദൂരമായ സാധ്യതയാണ്​. 34,481 വിദ്യാർഥികൾകാണ്​ ജില്ലയിൽ പത്താംതരം കഴിഞ്ഞ്​ ഉപരിപഠനത്തിന്​ അർഹത നേടിയത്​. ആകെ 27,767 പ്ലസ് വൺ സീറ്റുകളാണ്​ ജില്ലയിലുള്ളത്​. കണക്കുപ്രകാരം 6714 സീറ്റുകളുടെ കുറവാണ്​ ജില്ലയിലുള്ളത്​. ആകെ 20,994 മെറിറ്റ് സീറ്റുകളാണുള്ളത്​. പ്ലസ്​വൺ പ്ര​വേശനത്തിന്​ പ്രവേശനം ലഭിക്കാത്ത മിടുക്കരായ വിദ്യാർഥികൾക്ക്​ സർക്കാർ പോളിടെക്‌നിക്, ഐ.ടി.ഐ ഇനത്തിൽ ആകെ 3061 സീറ്റുകൾ മാത്രമാണുള്ളത്​. ഇതോടെ ചിലർക്ക്​ മാനേജ്​മൻെറ്​, സ്വാശ്രയ സീറ്റുകളിൽ അഭയംതേടേണ്ട സ്​ഥിതിയാകും. ഈ ഇനത്തിൽ 6773 സീറ്റുകളാണുള്ളത്​. എല്ലാ വർഷവും പ്ലസ്​ വൺ ക്ലാസുകളിൽ സർക്കാർ 20 ശതമാനത്തോളം സീറ്റുകൾ വർധിപ്പിക്കാറുണ്ട്​. വിജയശതമാനം കൂടുതലായതിനാൽ ഇക്കുറിയും സർക്കാറിന്​ മുന്നിൽ സീറ്റ്​ വർധന അനിവാര്യമായി വരും. എന്നാൽ, മിക്ക സ്​കൂളുകളിലും പരിമിതമായ സൗകര്യങ്ങളിലാണ്​ നിലവിൽതന്നെ പഠനം നടക്കുന്നത്​. സീറ്റുകൾ വർധിപ്പിക്കു​േമ്പാൾ സ്​കൂളുകളിലെ സൗകര്യങ്ങളും വർധിപ്പിക്കേണ്ടിവരും. ആകെ 161 ഹയർ സെക്കൻഡറി സ്​കൂളുകളാണ്​ ജില്ലയിലുള്ളത്​. ഇതിൽ 81 സർക്കാർ സ്​കൂളുകളും 61എണ്ണം എയ്​ഡഡുമാണ്​. അൺ എയ്​ഡഡ്​ വിഭാഗത്തിൽ 17 സ്​കൂളുകളാണുള്ളത്. സ്​പെഷൽ, റസിഡൻസ്​ സ്​കൂളുകൾ ഒാരോന്ന്​ വീതവും. .......................................................ഒറ്റനോട്ടത്തിൽ....................ഉപരിപഠനത്തിന് അർഹരായവർ -34,481ആകെ പ്ലസ് വൺ സീറ്റ് -27,767ആകെ സീറ്റ് കുറവ് -6714മെറിറ്റ് ഇനത്തിലെ സീറ്റ്​ -20,994മുഴുവൻ വിഷയങ്ങളിലും എ പ്ലസ്​ നേടിയവർ -11,816.........................-സീറ്റ്​ വർധന അനിവാര്യം -വി. മണികണ്​ഠൻ (ജില്ല സെക്രട്ടറി, കെ.പി.എസ്​.ടി.എ)കൂടുതൽ വിദ്യാർഥികൾ ഉപരിപഠനത്തിന്​ അർഹത നേടിയതിനാൽ പ്ലസ്​ വണിന്​ 10​ ശതമാനമെങ്കിലും സീറ്റ്​ വർധന വരുത്താൻ സർക്കാർ തയാറാകേണ്ടത്​ നിർബന്ധമാണ്​. അല്ലാത്തപക്ഷം കൂടുതൽ വിദ്യാർഥികൾ സർക്കാർ പഠന സംവിധാനത്തിൽനിന്ന്​ പുറത്താകും. സീറ്റ്​ വർധന​ വരുത്തു​േമ്പാൾ സ്​കൂളുകളിലും കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണം. --------------------------------മുഴുവൻപേർക്കും പ്രവേശനം സാധ്യമാക്കാൻ ആവശ്യപ്പെട്ടു-​ വി. പ്രസാദ്​ (ജില്ല സെക്രട്ടറി, കെ.എസ്​.ടി.എ)മുഴുവൻ കുട്ടികൾക്കും പ്ലസ്​ വൺ പ്രവേശനം സാധ്യമാകുന്നതരത്തിൽ സൗകര്യം ഒരുക്കണമെന്ന്​ സർക്കാറിനോട്​ കെ.എസ്​.ടി.എ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇക്കാര്യത്തിൽ സൗകര്യങ്ങളുള്ള സകൂളുകളിൽ കൂടുതൽ ബാച്ച്​ ​അനുവദിക്ക​ുന്നകാര്യം വിദ്യാഭ്യാസ വകുപ്പി​ൻെറ ആലോചനയിലുണ്ട്​. ഇതിനായി കഴിഞ്ഞ വർഷംതന്നെ അപേക്ഷ നൽകിയ സ്​കൂളുകളിൽ കൂടുതൽ സീറ്റുകളും ബാച്ചുകളും അനുവദിക്കുന്നതോടെ പ്രവേശനത്തിന്​ പ്രതിസന്ധിയുണ്ടാകില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.