പുത്തൂർ മൃഗാശുപത്രിയിൽ സാമൂഹികവിരുദ്ധ ശല്യം

പുത്തൂർ മൃഗാശുപത്രിയിൽ സാമൂഹികവിരുദ്ധ ശല്യംപാനൂർ: പുത്തൂരിൽ പ്രവർത്തിക്കുന്ന കുന്നോത്തുപറമ്പ് പഞ്ചായത്ത് മൃഗാശുപത്രിയിൽ സാമൂഹികവിരുദ്ധരുടെ അക്രമം. ആശുപത്രിയുടെ വാട്ടർ ടാപ് പൊട്ടിച്ചു. മദ്യപസംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. മദ്യപാനത്തിനുപയോഗിച്ച ഗ്ലാസും മറ്റും സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. സാമൂഹികവിരുദ്ധശല്യം ഇല്ലാതാക്കാൻ പൊലീസ് പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമായി. കല്ലിങ്കൽ പുഴ പരിസരത്തും രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.