തലശ്ശേരി നഗരസഭയിൽ അജൈവ മാലിന്യം ശേഖരിക്കും

തലശ്ശേരി നഗരസഭയിൽ അജൈവ മാലിന്യം ശേഖരിക്കും മുഴുവൻ വ്യാപാര സ്ഥാപനങ്ങളും പദ്ധതിയിൽ അംഗത്വമെടുക്കണംതലശ്ശേരി: നഗരസഭ, നിർമൽ ഭാരതുമായി സഹകരിച്ച് ആഗസ്​റ്റ്​ മുതൽ വ്യാപാരികളിൽനിന്ന്​ അജൈവ മാലിന്യം ശേഖരിക്കും. തിങ്കളാഴ്ച മുതൽ ഇതിനായി സർവേ ആരംഭിക്കും. അജൈവ മാലിന്യത്തി​ൻെറ അളവുപ്രകാരം യൂസർ ഫീ നിശ്ചയിച്ച് നിശ്ചിത ഇടവേളകളിൽ ആവശ്യാനുസരണം വ്യാപാര സ്ഥാപനങ്ങളിൽനിന്ന്​ അജൈവ മാലിന്യം ശേഖരിച്ച് നിർമൽ ഭാരത് കമ്പനിക്ക് കൈമാറും. മുഴുവൻ വ്യാപാര സ്ഥാപനങ്ങളും പദ്ധതിയിൽ അംഗത്വമെടുക്കണം. നിലവിൽ പല വ്യാപാര സ്ഥാപനങ്ങളും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുകയും അശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുന്നുമുണ്ട്.ഇനി മുതൽ ഇതിനെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കും. പദ്ധതി വിശദീകരിക്കുന്നതിനും യൂസേഴ്സ് ഫീ നിശ്ചയിക്കുന്നതിനുമായി നഗരസഭ പരിധിയിലെ വ്യാപാര സംഘടന പ്രതിനിധികളുടെ യോഗം ചേർന്നു. ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ. പ്രമോദ് പദ്ധതി വിശദീകരിച്ചു. നിർമൽ ഭാരത് പ്രതിനിധി നിജിൻ, നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, സ്​ഥിരം സമിതി ചെയർപേഴ്സൻ ടി.കെ. സാഹിറ എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി ആർ. പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.