കോവിഡ്​: ആയിരം കടന്ന്​ ആശങ്ക

രോഗസ്ഥിരീകരണ നിരക്ക്​ 10.12 ശതമാനം​ കണ്ണൂർ: ജില്ലയിൽ ദിവസങ്ങൾക്ക്​ ശേഷം കോവിഡ്​ രോഗികളുടെ എണ്ണം ആയിരത്തിന്​ മേലെ. ശനിയാഴ്​ച 1084 പേര്‍ക്ക് രോഗം സ്​ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 1057 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ മൂന്നുപേർക്കും വിദേശത്തുനിന്നെത്തിയ ഒരാൾക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ​പോസിറ്റിവായത്​. 10.12 ശതമാനമാണ്​ രോഗസ്​ഥിരീകരണ നിരക്ക്​. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത പോസിറ്റിവ് കേസുകള്‍ 1,74,532 ആയി. ഇവരില്‍ 872 പേര്‍ ശനിയാഴ്​ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,67,538 ആയി. 967 പേര്‍ മരിച്ചു. ബാക്കി 4293 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19,662 പേരാണ്. ഇതില്‍ 18,861 പേര്‍ വീടുകളിലും 801 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. ഇതുവരെ 13,94,189 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 13,93,379 എണ്ണത്തി​ൻെറ ഫലം വന്നു. 810 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്. .............................................................. മൊബൈൽ ആർ.ടി.പി.സി.ആർ പരിശോധന കണ്ണൂർ: ഞായറാഴ്​ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന നടത്തും. പാല സ്‌കൂള്‍ മുഴക്കുന്ന്, വയോജന വിശ്രമ കേന്ദ്രം മട്ടന്നൂര്‍, ഗവ. എച്ച്​.എസ്​.എസ്​ ചിറ്റാരിപ്പറമ്പ്, മറിയം ഓഡിറ്റോറിയം പെരുമ്പടവ് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ നാലുവരെയും തുടര്‍ വിദ്യാകേന്ദ്രം വളയങ്ങാട്, വലിയന്നൂര്‍ ഹോളി മൗണ്ട്, തളിപ്പറമ്പ്​ താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ 10 മുതല്‍ ഉച്ച 12.30 വരെയും സൻെറ്​ തോമസ് പാരിഷ് ഹാള്‍ കരിക്കോട്ടക്കരി, ചെറുവക്കര എല്‍.പി സ്‌കൂള്‍ ആലിങ്കീഴ്, അടിയരിക്കടവ് പ്രൈം സൂപ്പര്‍ മാര്‍ക്കറ്റ് ബില്‍ഡിങ്​ കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ ഉച്ച രണ്ടു മുതല്‍ നാലുവരെയുമാണ് സൗജന്യ പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.