ഷംന തസ്​നീം: ദുരന്ത സ്​മരണകൾക്ക്​ അഞ്ചാണ്ട്

ഷംന തസ്​നീം: ദുരന്ത സ്​മരണകൾക്ക്​ അഞ്ചാണ്ട്പടം -shamna and father -ഷംന തസ്​നീമും പിതാവ്​ അബൂട്ടിയുംമരണം താൻ പഠിക്കുന്ന സ്ഥാപനത്തിലെത​ന്നെ ഡോക്​ടറുടെ ചികിത്സാ പിഴവുമൂലംഉരുവച്ചാൽ: കളമശ്ശേരി മെഡിക്കൽ കോളജിൽ പഠിക്കവേ ചികിത്സ പിഴവ് കാരണം മരിച്ച ഉരുവച്ചാൽശിവപുരം അയിഷാസിൽ അബൂട്ടിയുടെ മകൾ ഷംന തസ്‌നീമി​ൻെറ ദുരന്ത സ്​മരണകൾക്ക് ഇന്നേക്ക് അഞ്ചാണ്ട്. നിസ്സാര പനിക്ക് ചികിത്സ തേടിയ ഷംനക്ക് താൻ പഠിക്കുന്ന സ്ഥാപനത്തിലെ മെഡിക്കൽ വിഭാഗം തലവൻ കുത്തിവെക്കാൻ നിർദേശിച്ചത് ചിലരിലെങ്കിലും അപകടം വരുത്താൻ സാധ്യതയുള്ള മരുന്നായിരുന്നു. സ്വാഭാവികമായും എടുക്കേണ്ട മുൻകരുതൽ ഇല്ലാതെ നടത്തിയ കുത്തിവെപ്പോടെ ശ്വാസം നിലച്ചുപിടഞ്ഞാണ്​ ഷംന മരിച്ചത്​. മകളുടെ മരണത്തിന് കരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങിനൽകാൻ നിയമത്തി​ൻെറ എല്ലാ വാതിലുകളും മുട്ടിത്തളർന്ന പിതാവ് അബൂട്ടിയും പിന്നീട് ഹൃദയാഘാതം മൂലം മരിച്ചു.ആദ്യം കളമശ്ശേരി പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. പ്രത്യക്ഷത്തിൽ തന്നെ, കുറ്റം ചെയ്​തുവെന്ന് ബോധ്യപ്പെട്ട് സസ്‌പെൻഷൻ ലഭിച്ച ഡോക്​ടർമാർക്കെതിരെ പിന്നീട്​ ഒരു നടപടിയും ഉണ്ടായില്ല. അബൂട്ടിയുടെ മരണത്തോടെ ഇഴഞ്ഞുനീങ്ങിയ, നീതിക്കുവേണ്ടിയുള്ള പോരാട്ടം നിലച്ചു പോകാതെ നോക്കാൻ കൃഷ്​ണയ്യർ ഫോറം ഫോർ ജസ്​റ്റിസ് പോലുള്ള സന്നദ്ധ സംഘടനകളുടെ സാന്നിധ്യം കുടുംബത്തിന്​ സഹായങ്ങളുമായി ഇപ്പോഴും മുന്നിലുണ്ട്. നിലവിലുള്ള ക്രിമിനൽ കേസിന് പുറമെ ഒരുകോടി നഷ്​ടപരിഹാരം തേടിയുള്ള മാതാവ് ശരീഫയുടെ ഹരജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.