ഫോണുകൾ നൽകി

ഫോണുകൾ നൽകിപടം -mobile -കമ്പിൽ മാപ്പിള ഹൈസ്കൂളിലെ മൊബൈൽ ലൈബ്രറിയിലേക്ക് 'സൗഹൃദം' കൂട്ടായ്​മ നൽകുന്ന മൊബൈൽ ഫോൺ പ്രധാനാധ്യാപിക ജി. സുധർമ ഏറ്റുവാങ്ങുന്നു കൊളച്ചേരി: കമ്പിൽ മാപ്പിള ഹൈസ്കൂളിലെ മൊബൈൽ ലൈബ്രറിയിലേക്ക് 1987 എസ്.എസ്.എൽ.സി ബാച്ച് 'സൗഹൃദം' കൂട്ടായ്​മ മൊബൈൽ ഫോൺ നൽകി. ആറ് മൊബൈൽ ഫോണുകൾ പൂർവവിദ്യാർഥികൾ പ്രധാനാധ്യാപിക ജി. സുധർമക്ക് കൈമാറി. പൂർവ വിദ്യാർഥികളായ കെ.വി. ശ്രീജിത്ത്, പി.വി. ഷാഹുൽ ഹമീദ്, പി. ഖൈറുന്നിസ, ഇ. റോജ, പി.എം. രേഷ്​മ, കെ. ശൈലജ, ദേവൻ, പി.ടി. സുരേഷ് എന്നിവർ പങ്കെടുത്തു. കൂട്ടായ്​മ പ്രസിഡൻറ് പി. ഷാജി, ഐ.വി. പ്രമോദ് എന്നിവർ ഓൺലൈനിലൂടെ പങ്കാളികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.