ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച

ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച ശ്രീകണ്ഠപുരം: മലപ്പട്ടം അഡൂരില്‍ രണ്ട് ക്ഷേത്ര ഭണ്ഡാരങ്ങളും ശ്രീകണ്ഠപുരം കോട്ടൂരിൽ ഒരുക്ഷേത്ര ഭണ്ഡാരവും കുത്തിത്തുറന്ന് കവര്‍ച്ച. അഡൂരിൽ പുതിയകാവ് ഭഗവതി ക്ഷേത്രം, ഇളംകരുമകന്‍ ക്ഷേത്രം എന്നിവയുടെ ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്നത്. പുതിയകാവ് ക്ഷേത്രത്തി​ൻെറ സ്​റ്റീല്‍ ഭണ്ഡാരമാണ് കുത്തിത്തുറന്നത്. ഇളംകരുമകന്‍ ക്ഷേത്രത്തി​ൻെറ റോഡരികില്‍ സ്ഥാപിച്ച, ഇഷ്​ടികകൊണ്ട് കെട്ടിയുണ്ടാക്കിയ ഭണ്ഡാരമാണ് തകര്‍ത്തത്. കോട്ടൂരിൽ പുതിയ ഭഗവതി കാവി​ൻെറ റോഡരികിൽ സ്ഥാപിച്ച ഭണ്ഡാരമാണ് പൊട്ടിച്ച് പണം കവർന്നത്. അഡൂരിലെ ക്ഷേത്ര ഭാരവാഹികള്‍ മയ്യില്‍ പൊലീസിലും കോട്ടൂർ ഭഗവതി കാവ് ഭാരവാഹികൾ ശ്രീകണ്ഠപുരം പൊലീസിലും പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.