കോൺഗ്രസ് ഒപ്പുശേഖരണം

കോൺഗ്രസ് ഒപ്പുശേഖരണം ഫോട്ടോ: SKPM Congress ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഒപ്പുശേഖരണം കെ.പി.സി.സി ജന.സെക്രട്ടറി സോണി സെബാസ്​റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നുശ്രീകണ്ഠപുരം: ഇന്ധന, പചകവാതക വിലവർധനവിനെതിരെ ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഒപ്പുശേഖണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്​റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ്​ എം.ഒ. മാധവൻ അധ്യക്ഷത വഹിച്ചു. നിടിയേങ്ങ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഒപ്പുശേഖരണം ഡി.സി.സി വൈസ് പ്രസിഡൻറ്​ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. ചെങ്ങളായി മണ്ഡലം കമ്മിറ്റിയുടെ പരിപാടി കെ.പി.സി.സി നിർവാഹക സമിതി അംഗം കൊയ്യം ജനാർദനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ഇ. ദാമോദരൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.