കെ.ടെറ്റ്​ സര്‍ട്ടിഫിക്കറ്റ് പരിശോധന

കെ.ടെറ്റ്​ സര്‍ട്ടിഫിക്കറ്റ് പരിശോധനകണ്ണൂർ: ജില്ല വിദ്യാഭ്യാസ ഓഫിസ്​ പരിധിയിലുള്ള സ്‌കൂളുകളില്‍ നടന്ന എല്ലാ കെ. ടെറ്റ് പരീക്ഷയുടെയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പരിശോധന ജൂലൈ 22, 23 തീയതികളില്‍ കണ്ണൂര്‍ ജി.വി.എച്ച്.എസ് സ്‌പോര്‍ട്‌സ് സ്‌കൂളില്‍ രാവിലെ 9.30 മുതല്‍ മൂന്നുവരെ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതിനാല്‍ ഓരോ ദിവസവും 100 ടോക്കണ്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ. പരിശോധനക്ക് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് അടുത്ത കെ.ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടക്കുന്ന സമയത്ത് മാത്രമേ അവസരം ലഭിക്കുകയുള്ളൂവെന്ന് ജില്ല വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.