ധര്‍ണ നടത്തി

ധര്‍ണ നടത്തിപേരാവൂര്‍: കാര്‍ഷിക വിളകള്‍ക്ക് പ്രഖ്യാപിച്ച താങ്ങുവില ഉടന്‍ നല്‍കുക, പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി മുഴുവന്‍ കര്‍ഷകര്‍ക്കും ലഭിക്കുന്നതിന്​ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ പേരാവൂര്‍ കൃഷിഭവന് മുന്നിലും കൃഷി അസി. ഓഫിസറുടെ കാര്യാലയത്തിന് മുന്നിലും ധര്‍ണ നടത്തി.ബാബു വര്‍ഗീസി​ൻെറ അധ്യക്ഷതയില്‍ കര്‍ഷക മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി മനോഹരന്‍ വയോര ഉദ്ഘാടനം ചെയ്തു. കൂട്ട ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. പി.കെ. രാജേഷ്, ബാലകൃഷ്ണന്‍, ജയരാജ്, പി.പി. ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.