ബോധവത്കരണ സെമിനാർ

പയ്യന്നൂർ: സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തുന്ന സ്നേഹഗാഥ സ്ത്രീസുരക്ഷ കാമ്പയി​ൻെറ ഭാഗമായി പയ്യന്നൂർ മഹാദേവ ദേശായി സ്മാരക വായനശാലയിൽ ബോധവത്​കരണ സെമിനാർ നടത്തി. നിഷി ജോർജ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ അത്തായി പത്മിനി അധ്യക്ഷത വഹിച്ചു. പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ മുഖ്യാതിഥിയായി. കെ. അനിത, വി.കെ. നളിനി ടീച്ചർ, അത്തായി രാഗിണി, ജലജ രാജീവ്, കെ. പത്മിനി തുടങ്ങിയവർ സംസാരിച്ചു. വായനശാല വനിതാവേദിയുടെ ഓണത്തിന് ഒരു മുറം പൂവ്, പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തൈകളും വിത്തുകളും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.